രാജ്യമെമ്പാടുമുള്ളവര്‍ ഉറ്റുനോക്കുന്ന കേസ്; നിഷ്പക്ഷമായ തീരുമാനവും നീതിയും പ്രതീക്ഷിക്കുന്നു; ദര്‍ശന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടന്‍ ഉപേന്ദ്ര

യുവാവിനെ മര്‍ദ്ദിച്ച് കൊ ലപ്പെടുത്തിയ സംഭവത്തില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശനും സുഹൃത്തും നടിയുമായ പവിത്രാ ഗൗഡയും അറസ്റ്റിലായിരുന്നു. കന്നഡ സിനിമാ ലോകത്തെ തന്നെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ഉപേന്ദ്ര. നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഉപേന്ദ്ര ആവശ്യപ്പെട്ടിരിക്കുന്നത്.

കര്‍ണാടകയിലുള്ളവര്‍ മാത്രമല്ല, രാജ്യമെമ്പാടുമുള്ളവര്‍ ഉറ്റുനോക്കുന്ന കേസാണിത്. നിഷ്പക്ഷമായ തീരുമാനവും നീതിയുമാണ് ഈ ഹൈ പ്രൊഫൈല്‍ കേസിന്റെ വിചാരണയ്‌ക്കൊടുവില്‍ പ്രതീക്ഷിക്കുന്നത്. ഇതുപോലൊരു കേസിലെ അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ഇപ്പോള്‍ സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചിരിക്കുന്നു. എല്ലാം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്യാനും തത്സമയ സ്ട്രീമിംഗ് നടത്താനും കഴിയും. ഒരു പൊതു വ്യക്തിക്കെതിരെ കേസ് ഫയല്‍ ചെയ്താല്‍, കേസിന്റെ വീഡിയോ റെക്കോര്‍ഡുകളും സാക്ഷികളുടെ എല്ലാ വിവരങ്ങളും പോലീസ് ഇടയ്ക്കിടെ പരിശോധിക്കുകയും ബാധിക്കപ്പെട്ടയാളുടെ കുടുംബവുമായി അതാത് സമയങ്ങളില്‍ പങ്കുവെയ്ക്കുകയും വേണം. ഇതൊരു നിയമമാക്കണം.

പൊതുവ്യക്തിയുടെ വാദം പൂര്‍ണ്ണ സുതാര്യതയോടെ പരസ്യമായി നടത്തിയാല്‍ മാത്രമേ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കുകയും പുറത്തുനിന്നുള്ള ഇടപെടലുകളും അഴിമതിയും ഇല്ലാതിരിക്കുകയും ചെയ്യൂവെന്നും ഉപേന്ദ്ര അഭിപ്രായപ്പെട്ടു. കെ ാല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യയ്ക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്നാണ് കിച്ച സുദീപ് പറഞ്ഞത്. ഉപേന്ദ്രയ്ക്കും മുന്‍പ് കിച്ചാ സുദീപ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ, നടി ദിവ്യസ്പന്ദന എന്നിവരും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഈ മാസം എട്ടിനാണ് രേണുകാസ്വാമി കൊ ല്ലപ്പെട്ടത്. ബെംഗളൂരുവിനടുത്തുള്ള സുമനഹള്ളി പാലത്തിന് സമീപത്തുള്ള ഓടയില്‍നിന്നാണ് ഇയാളുടെ മൃ തദേഹം കണ്ടെത്തിയത്. പിന്നാലെ ഈ മാസം 13നാണ് രേണുകാസ്വാമി എന്ന യുവാവിനെ കൊ ലപ്പെടുത്തിയ കുറ്റത്തിന് പവിത്രാ ഗൗഡയും ദര്‍ശനും അറസ്റ്റിലായത്. വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ കന്നഡ സിനിമാ ലോകത്ത് സജീവമാണ്.

ഈ വേളയില്‍ ദര്‍ശനൊപ്പമുള്ള ചിത്രം പങ്കുവെച്ച പവിത്രയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ഇവരെ ചേര്‍ത്ത് വെച്ച് മോശം കമന്റിട്ടതിലുള്ള വൈരാഗ്യമാണ് കൊ ലപാതകത്തിലേയ്ക്ക് നയിച്ചത്. രേണുകാസ്വാമിയെ തട്ടിക്കൊണ്ടു പോയി ക്രൂ രമായി മര്‍ദ്ദിച്ച് കൊ ലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

കൊ ലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടടുക്കാനും ഇവര്‍ ആളുകളെ പൈസ കൊടുത്ത് ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യമാണ് യഥാര്‍ത്ഥ കൊ ലപാതകത്തിന്റെ ചുരുളഴിച്ചത്. സത്യം തെളിഞ്ഞതൊടെ പവിത്രയെയും ദര്‍ശനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Vijayasree Vijayasree :