തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും ഭാര്യ ഇന്ദു റബേക്ക വർഗീസായി സായി പല്ലവിയുമാണ് എത്തിയത്. ചിത്രത്തിൽ ജൂനിയർ ഇന്ദുവിനെ അവതരിപ്പിച്ചിരിക്കുന്നത് കിയാരയെന്ന കണ്മണിയാണ്.
കണ്മണിയെ പ്രേക്ഷകർക്കേറെ സുപരിചിതയാണ്. നടി മുക്തയുടെയും റിമി ടോമിയുടെ സഹോദരന്റെയും മകളാണ് കിയാര. വളരെ മനോഹരമായാണ് കണ്മണി ഇന്ദുവിന്റെ കുട്ടിക്കാലം അഭിനയിച്ചിരിക്കുന്നത്. നിരവധി പേരാണ് കണ്മണിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിലെ ഡയലോഗ് കോർത്തിണക്കിയാണ് കണ്മണിയുടെ വിവിധഭാവങ്ങൾ വീഡിയോയിലാക്കിയിരിക്കുന്നത് .പേളി മാണി, അതിഥി രവി, ശിവദ തുടങ്ങി നിരവധി പേരാണ് കണ്മണിയ്‌ക്ക് അഭിനന്ദനവുമായി എത്തുന്നത് . റീൽ ഇതിനകം 20 മില്യൺ ആളുകളാണ് കണ്ടത്. സോഷ്യൽ മീഡിയയിൽ വൈറലാണ് വീഡിയോ.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.