കനിക കപൂറിന്റെ പരിശോധന ഫലം നാലാം തവണയും പോസിറ്റീവ്

കെറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പരിശോധന ഫലം നാലാം തവണയും പോസിറ്റീവ്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ചികിത്സയിൽ കഴിയുന്നത്. നാലാമതും ഫലം പോസിറ്റീവായതിൽ ഗായികയുടെ കുടുംബാംഗങ്ങൾ കടുത്ത ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.

ലണ്ടനിൽ നിന്ന് ലഖ്നൗവിൽ തിരിച്ചെത്തിയതിന് ശേഷമാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചത്. മാർച്ച് 15നാണ് ഗായിക ലണ്ടനിൽ നിന്ന് ലഖ്നൗവിൽ തിരിച്ചെത്തിയത്. ലണ്ടനിൽ നിന്നെത്തിയ ഗായിക കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചിന്നു. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ തന്റെ രോഗവിവരം കനിക ആരാധകരുമായി പങ്കുവെച്ചത്

കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്.

കനിക കപൂറിനെതിരെ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്

ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.

kanika kapoor

Noora T Noora T :