തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീര്‍ സിങ്ങ് 200 കോടി ക്ലബ്ബും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ്. വിജയക്കുതിപ്പ് തുടരുന്നുവെങ്കിലും ചിത്രങ്ങളുടെ ഉള്ളടക്കത്തെ കുറിച്ച് വന്‍ വിമര്‍ശനവും അതോടൊപ്പം ഉയരുന്നുണ്ട്. വിഷലിപ്തമായ പുരുഷത്വത്തെ ആഘോഷിക്കുന്നുവെന്നും സ്ത്രീവിരുദ്ധമായ നിരവധി രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമാണ് ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനം.
എന്നാല്‍ ഈ വിമര്‍ശനങ്ങളെ എതിര്‍ത്തും വിമര്‍ശകര്‍ ഉന്നയിച്ച സ്ത്രീവിരുദ്ധതയെ ന്യായീകരിച്ചും സംവിധായകന്‍ സന്ദീപ് റെഡ്ഡി തുറന്നടിച്ചിരുന്നു. ഇപ്പോള്‍ സന്ദീപ് റെഡ്ഡിയെയും കബീര്‍ സിങ്ങായെത്തിയ ഷാഹിദ് കപൂറിനെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍. ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായങ്ങള്‍ രംഗോലി തുറന്ന് പറഞ്ഞത്.
” കബീര്‍ സിങ്ങിനെ വിമര്‍ശിക്കുന്നത് ജോലിയില്ലാത്ത വിവരമില്ലാത്ത സ്ത്രീപക്ഷവാദികളാണ്. അവര്‍ക്ക് സഫീനയില്‍ യാതൊരു കുഴപ്പവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാമുകന്‍ മറ്റൊരു സ്ത്രീക്കൊപ്പം കിടക്ക പങ്കിടുന്നത് കണ്ട സഫീന, കാമുകനോട് ഇതേക്കുറിച്ച് സംസാരിക്കുന്നതിന് പകരം കുപ്പി കൊണ്ട് ആ സ്ത്രീയുടെ തലയടിച്ച് പൊട്ടിക്കുന്നു. സഫീനയ്ക്ക് കയ്യടിക്കുന്നവര്‍ കാമുകിയെ തല്ലുന്ന കബീര്‍ സിങ്ങിനെ സ്ത്രീവിരുദ്ധനാക്കുന്നു” – രംഗോലി ട്വീറ്റ് ചെയ്തു.
kangana’s sister support Kabir Singh