വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ തന്നെ അടിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് തന്റെ വിഷയത്തിലെ ബോളിവുഡിന്റെ നിശബ്ദത കങ്കണ ചോദ്യം ചെയ്തത്.

നാളെ ഏതെങ്കിലും രാജ്യത്തിന്റെ തെരുവില്‍ നടക്കുമ്പോള്‍ ഏതെങ്കിലും ഇസ്രായേലിയോ പലസ്തീനിയോ നിങ്ങളെയും തല്ലാനിടയുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്‍സ്‌റാഗ്രാമിലൂടെയുള്ള പ്രതികരണം പിന്നീട് കങ്കണ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
റഫായിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുതിയ സ്റ്റോറിയിൽ കങ്കണയുടെ വിമർശനം. all eyes on rafah എന്ന വൈറൽ തലക്കെട്ട് ഉപയോഗിച്ചായിരുന്നു. പുതിയ സ്റ്റോറി ഇങ്ങനെയായിരുന്നു: ”all eyes on rafah ഗ്യാങ്, ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്. ഒരുനാൾ ഇത് നിങ്ങൾക്കും സംഭവിക്കും”-കങ്കണ കുറിച്ചു.

‘സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോൾ ഏതെങ്കിലും ഇസ്രായേലിയോ പലസ്തീനിയോ നിങ്ങളെ അടിച്ചേക്കാം.
റഫയിലേക്ക് ആളുകളെ കണ്ണുകളെത്തിക്കാൻ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികൾക്കൊപ്പം നിന്നതിനോ ആകുമിത്. അന്ന് ഞാൻ നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണ്ടാകും. അന്ന് ഞാനെങ്ങനെ അങ്ങനെ എന്ന് അത്ഭുതപ്പെടാൻ നിൽക്കേണ്ട. കാരണം, നിങ്ങൾ ഞാനല്ല.’-കങ്കണ കുറിച്ചു.
