ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത്

പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് കങ്കണ റണാവത്ത്. ‘ബ്ലെസ് ബി ദ ഈവിൾ’ എന്ന് പേരിട്ടിരിക്കുന്ന ഹൊറർ ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം.

നടൻ സിൽവെസ്റ്റർ സ്റ്റാലോണിന്റെ മകൾ സ്കാർലറ്റ് റോസ് സ്റ്റാലോൺ, ‘ടീൻ വുൾഫ്’ ഫെയിം ടൈലർ പോസി എന്നിവർക്കൊപ്പമാണ് നടി അഭിനയിക്കുക. അനുരാഗ് രുദ്രയാണ് സംവിധാനം. ആൾത്താമസമില്ലാത്ത ഫാം വാങ്ങുന്ന ദമ്പതികളുടെ കഥയാണ് ‘ബ്ലെസ്ഡ് ബി ദ ഈവിൾ പറയുന്നത്.

രാനിരിക്കുന്ന കാൻ ഫിലിം മാർക്കറ്റിൽ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ ചിത്രം അവതരിപ്പിക്കും. ചിത്രത്തിൽ കങ്കണയുടെ വേഷത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലയൺസ് മൂവീസിൻ്റെ പ്രസിഡൻ്റും സ്ഥാപകനുമായ ഗാഥാ തിവാരിയും അനുരാ​ഗ് രുദ്രയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Vijayasree Vijayasree :