ബീഫ് തൊടില്ല വെജിറ്റേറിയനാണ് എന്നൊക്കെ പറഞ്ഞിട്ട്…, കങ്കണയുടെ കള്ളം കയ്യോടെ പോക്കി! വൈറലായി ചിത്രങ്ങള്‍

അടിയ്ക്കിടെ വിവാദങ്ങളില്‍ ചെന്ന് പെടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളിലും മറ്റു പലതിലും തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണക്ക് നേരെ വിമര്‍ശനം ഉയര്‍ന്നത്.

ഇടയ്ക്കിടെ ക്ഷേത്ര ദര്‍ശനങ്ങളും പൂജകളും നടത്തുന്ന കങ്കണ തന്റെ ഭക്തിയെക്കുറിച്ച് സംസാരിക്കാറുണ്ട്. സനാതന ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കാറുള്ള കങ്കണ മാംസാഹാരം കഴിക്കാറില്ലെന്നും താന്‍ വെജിറ്റേറിയനാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് താരം. താന്‍ മാംസാഹാരം ഭക്ഷിക്കില്ലെന്ന് കങ്കണ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് കങ്കണയ്‌ക്കെതിരെയുള്ള ട്രോളുകള്‍ക്ക് കാരണം.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കങ്കണ പങ്കുവെച്ച ചിത്രങ്ങളാണ് താരം മാംസാഹാരം ഭക്ഷിക്കില്ലെന്ന് പറഞ്ഞത് കളവാണെന്ന് തെളിയിച്ചിരിക്കുന്നത്. ഞണ്ടുകറിയുടെയും കൂന്തല്‍ കറിയുടെയുമൊക്കെ ചിത്രങ്ങളാണിവ. നിര്‍മ്മാതാവാണ് കറി പാചകം ചെയ്തതെന്നും കങ്കണ കുറിച്ചിട്ടുണ്ട്.

തന്നെ അമ്മ കടുത്ത വെജിറ്റേറിയനാക്കിയെന്നും ബീഫ് തൊടില്ലെന്ന് സത്യം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കങ്കണയുടെ ഒരു പഴയ വീഡിയോ ഇതിനൊപ്പം വൈറലാവുന്നുണ്ട്. നിരവധി പേരാണ് കങ്കണയെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്.

Vijayasree Vijayasree :