ഉച്ച ഭക്ഷണത്തിന് ശേഷം 10 മിനുട്ട് ദിലീപിന്റെ മിമിക്രി പതിവ്; മിമിക്രിക്ക് ശേഷം മാത്രമേ ഷൂട്ടിങ്ങ് വീണ്ടും തുടങ്ങുമായിരുന്നുള്ളു; കമല്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത താരമാണ് അദ്ദേഹം. ദിലീപിനെ പോലെ തന്നെയാണ് ജയറാമും സിനിമയിലേയ്ക്ക് എത്തുന്നത്. മിമിക്രി വേദികളില്‍ നിന്നുമാണ് മലയാളത്തിന് രണ്ട് ജനപ്രിയനായകന്മാരെ ലഭിച്ചത്. ജയറാം പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെ ആദ്യം തന്നെ ചെയ്തത് നായക വേഷമായിരുന്നു. എന്നാല്‍ കമലിന്റെ സംവിധാന സഹായിയായ സിനിമയിലേക്ക് കടന്ന് വന്ന ദിലീപ് തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് നായക കഥാപാത്രങ്ങളിലേക്ക് തിരിയുന്നത്.

മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി സംവിധായക സഹായിയായി എത്തുന്നത്. ആദ്യ ചിത്രത്തിന്റെ സെറ്റില്‍ എത്തിയ ദിലീപിന്റെ കുസൃതികളെക്കുറിച്ച് വീണ്ടും ഓര്‍ക്കുകയാണ് സംവിധായകന്‍ കമല്‍. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം പഴയകാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

ദിലീപ് എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്യുന്നത് വിഷ്ണു ലോകം എന്ന ചിത്രത്തിലൂടെയാണ്. ദിലീപിനെ സിനിമാ ജിവീതം അവിടെ തുടങ്ങുകയാണ്. ദിലീപ് മിമിക്രി കാണിക്കും എന്ന് അറിയാം. അല്ലാതെ അദ്ദേഹത്തിന്റെ മിമിക്രി ഞാന്‍ അതുവരെ കണ്ടിട്ടൊന്നുമില്ല. ഞാന്‍ ഒരു സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ താഴെ ഒരു ഭാഗത്ത് ഭയങ്കര ചിരിയും കളിയും ബഹളവുമൊക്കെയാണ്.

മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു തുടങ്ങിയ എല്ലാവരുമുണ്ട്. ദിലീപ് അവരുടെ നടുവിലിരുന്ന് മിമിക്രി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നസെന്റിനെ അനുകരിക്കുക, നസീര്‍ സാറിനെ അനുകരിക്കുക തുടങ്ങിയ കലാപരിപാടികളാണ്. എന്ത് മനോഹരമായിട്ടാണ് ദിലീപ് മിമിക്രി കാണിക്കുന്നത്. അങ്ങനെ ഉച്ച ഭക്ഷണ സമയത്ത് ഞാന്‍ ദിലീപിനെ വിളിപ്പിച്ച് വീണ്ടും മിമിക്രി അവതരിപ്പിച്ചു. തുടര്‍ന്നുള്ള എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം 10 മിനുട്ട് ദിലീപിന്റെ മിമിക്രി പതിവായി.

ദിലീപിന്റെ മിമിക്രിക്ക് ശേഷം മാത്രമേ ഷൂട്ടിങ്ങ് വീണ്ടും തുടങ്ങുമായിരുന്നുള്ളു. എന്റെ സിനിമാ ജിവീതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രാത്രി ഷൂട്ടിങ് നടന്ന സിനിമയാണ് വിഷ്ണു ലോകം. നേരം വെളുക്കുന്നത് വരെ ഷൂട്ടിങ് ഉണ്ടാകാം. ചാര്‍ട്ട് ചെയ്ത പ്രകാരമുള്ള ഷൂട്ടിങ്ങൊക്കെ തെറ്റി. രാത്രി ഷൂട്ട് ചെയ്ത് ചെയ്ത് എല്ലാവരും പ്രാന്ത് എടുത്ത് നില്‍ക്കുന്ന സമയത്ത് വീണ്ടും ദിലീപിനെക്കൊണ്ട് മിമിക്രി കാണിപ്പിക്കും.

ഷൂട്ടിങ് സമയത്ത് ചിലര്‍ വന്ന് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. ആ സമയത്ത് നിര്‍മാതാക്കളായ സുരേഷ് കുമാറും സനല്‍കുമാറുമൊക്കെ മുണ്ടും മടക്കി കുത്തി ഇറങ്ങും. അവര്‍ ഇടക്ക് ചോദിക്കുന്നുണ്ട് ഇത് എപ്പോള്‍ തീരുമെന്ന്. 40 ദിവസമായിരുന്നു ചാര്‍ട്ട് ചെയ്തതെങ്കിലും 45 ദിവസം വരെയെങ്കിലും പോയേക്കാമെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാവരും സഹകരിച്ചതുകൊണ്ട് ഷൂട്ടിങ് 40 ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിഞ്ഞെന്നും കമല്‍ പറയുന്നു.

അതേസമയം, ബാന്ദ്രയാണ് ദിലീപിന്റേതായി പുറത്തെത്തിയ ചിത്രം. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. മാത്രമല്ല, നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട സിനിമയാണ് തങ്കമണി.

Vijayasree Vijayasree :