മമ്മൂട്ടി എന്ത് ചെയ്യുന്നു എന്നത് ഊഹിക്കാം, എന്നാൽ മോഹൻലാലിൻറെ കാര്യം അങ്ങനെ അല്ല ;കമൽ പറയുന്നു

മലയാളികൾക്ക് എന്നും സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടിയും മോഹൻലാലും .ഇരുവർക്കുമായി ലോകമെമ്പാടും ആരാധകർ ധാരാളമാണ് . ഇപ്പോൾ ഡയറക്ടർ കമലിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .

മലയാള സിനിമയിലെ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹൻലാലിന് സ്വന്തം . മലയാളത്തിന്റെ നടന്ന വിസ്മയമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ .മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിൻറെ പേരിലാണ് .

സിനിമയോടുള്ള അടങ്ങാത്ത ആവേശത്തോടെ കഥാപാത്രങ്ങളെ നെഞ്ചിലേറ്റുന്ന മമ്മുട്ടിയുടെ ഓരോ ചിത്രവും ആരാധകർക്ക് ആഘോഷമാണ്. അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ലുക്ക് എല്ലായിപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് .ഇങ്ങനെ ഇരുവരെ കുറിച്ച് വിവരിച്ചാൽ തീരില്ല.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നമ്മളെ വിസ്മയിപ്പിക്കുന്ന മോഹന്‍ലാല്‍ ലൂസിഫര്‍ എന്ന ചിത്രം 200 കോടി ക്ലബ്ബിലെത്തിച്ച്‌ തന്റെ സ്റ്റാര്‍ഡം വീണ്ടും നിലനിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയരീതികളെ കുറിച്ച്‌ തുറന്നു പറയുകയാണ് പ്രമുഖ സംവിധായകന്‍ കമല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

വിസ്മയിപ്പിച്ച നടനെപ്പറ്റിയുള്ള അവതാരക രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കമല്‍. ”ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് അറിയില്ല. മമ്മൂക്ക അഭിനയിക്കാന്‍ പോകുന്നത് എന്താണെന്ന് ഒരു പരിധിവരെ എനിക്ക് ഗസ് ചെയ്യാന്‍ മറ്റും. പക്ഷേ മോഹന്‍ലാലിന്റെ കാര്യത്തില്‍ അത് പറ്റില്ല” – കമല്‍ പറഞ്ഞു.

kamal talking about mohanlal and mammutty

Sruthi S :