ബാൻഡേജിട്ട കാലുമായി ആദ്യംകണ്ട സോമൻ പിന്നീട് തന്റെ വല്യേട്ടനായി മാറി; അനുസ്മരിച്ച് നടൻ കമൽഹാസൻ

മലയാള സിനിമയുടെ അഭിമാനമായിരുന്ന എം.ജി. സോമന്‍ (M.G. Soman) വിടവാങ്ങിയിട്ട് 25 വർഷങ്ങൾ. ഇതോടനുബന്ധിച്ച് ഒരു മാസം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇക്കൊല്ലം എം.ജി. സോമന്‍ ഫൗണ്ടേഷന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത് . ബാൻഡേജിട്ട കാലുമായി ആദ്യംകണ്ട സോമൻ പിന്നീട് തന്റെ വല്യേട്ടനായി മാറിയത് അനുസ്മരിച്ച് നടൻ കമൽഹാസൻ. എം.ജി.സോമൻ വിടവാങ്ങിയതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സ്മൃതി സായാഹ്നത്തിലായിരുന്നു കമലിന്റെ വികാരനിർഭരമായ അനുസ്മരണം. സോമന് 12 വയസ്സിന്റെ മൂപ്പുണ്ടായിരുന്നെങ്കിലും എടാ, പോടാ വിളികളായിരുന്നു ഞങ്ങൾ തമ്മിൽ.

കേരളത്തിലെത്തിയാൽ ഞങ്ങൾ ഒരുമിച്ചാകും മിക്കപ്പോഴും താമസം. സോമന്റെ പേരിലുള്ള ഏത്‌ ചടങ്ങിൽ പങ്കെടുക്കുന്നതും എനിക്ക് കുടുംബക്കാര്യമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.എം.ജി.സോമൻ ഫൗണ്ടേഷന്റെ അഞ്ചുലക്ഷം രൂപയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മന്ത്രി വി.എൻ.വാസവനിൽനിന്ന് കമൽഹാസൻ ഏറ്റുവാങ്ങി. സോമന്റെ സ്മരണ നിലനിർത്താൻ നല്ല നാടകക്കളരികളും മോഡൽ തിയേറ്ററും സ്ഥാപിക്കാൻ അവാർഡിനേക്കാൾ കൂടിയ തുക തിരിച്ചുനൽകാമെന്ന് കമൽഹാസൻ പറഞ്ഞു.

AJILI ANNAJOHN :