രാഷ്ട്രീയ ജീവിതത്തെ കുറിച്ച് അടിസ്ഥാന വിവരം ഇല്ലാത്ത വ്യക്തിരാഷ്ട്രീയത്തിൽ ഇറങ്ങുന്നു; എന്ത് പ്രഹസനമാടോ ഇത്!

പ്രഹസനം എന്ന് പറയുന്നത് ഇതാണ് . നടൻ കമൽഹാസന്റെ രാഷ്ട്രീയ പ്രവർത്തങ്ങൾ എല്ലാം വെറും പ്രഹസനമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി. നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി അധ്യക്ഷനുമാണ് കമല്‍ഹാസൻ. സിനിമയിൽ അവസരം കിട്ടാതായതിനെ തുടർന്നാണ് രാഷ്ട്രീയത്തിയിലേക്ക് പ്രവേശിച്ചത്. എന്നാൽ രാഷ്ട്രീയത്തെ കുറിച്ച് ഒരു അറിവും ഇല്ല . ഏറെ വൈ കത്തെ തന്നെ താരം രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും പളനിസ്വാമി പറഞ്ഞു.

കമല്‍ഹാസന് ഇപ്പോള്‍ 65 വയസ്സായി. പ്രായം മൂലം ഇപ്പോൾ സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥയെന്നും പളനിസ്വാമി പറയുന്നു. രാഷ്രീയത്തെ കുറിച്ച് അടിയസ്ഥാന വിവരം പോലുമില്ല. തമിഴ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തു? സംസ്ഥാനത്ത് എത്ര പഞ്ചായത്തുകളുണ്ടെന്നും കോര്‍പ്പറേഷനുകളുണ്ടെന്നും കമല്‍ഹാസന് അറിയുമോ? സംസ്ഥാനം നേരിടിനിന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം ? ഇവയെക്കുറിച്ചൊന്നും അറിയാത്ത വ്യക്തിയാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുന്നത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എന്ത് കൊണ്ട് ഇവർ മത്സരിച്ചില്ലെന്നും പളനി സ്വാമി ചൂണ്ടിയ കാണിക്കുന്നു.

ശിവജി ഗണേശന്റെ അതീ വിധി തന്നെ കമലഹാസനും ഏറെ വൈകാതെ വരും . കൃത്യമായ കാരണവും പളനിസ്വാമി പറയുന്നു .രാഷ്ട്രീയത്തില്‍ ഒന്നും ആകാതെ പോയ വ്യക്തിയാണ് ശിവജി ഗണേശന്‍. അത് തന്നെയായിരിക്കും ഇനി കമലഹാസനും വരാനിരിക്കുന്നത് . രൂക്ഷമായാണ് കമലഹാസനെ പളനി സ്വാമി വിമർശിച്ചിരിക്കുന്നത്.

Kamal Hassan

Noora T Noora T :