മറ്റ് ഇന്ഡസ്ട്രികൾ ഒന്നും രണ്ടും വർഷമൊക്കെയെടുത്ത് സിനിമ ചെയ്യുമ്പോൾ മലയാള സിനിമ വെറും 30 – 40 ദിവസമാണ് എടുക്കുന്നത് – കമൽഹാസൻ

മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്തിട്ടുള്ളയാളാണ് ഉലകനായകൻ കമൽഹാസൻ . വളരെ അച്ചടക്കമുള്ള ഇന്ഡസ്ട്രിയാണ് മലയാളത്തിലേത് എന്ന് പറയുകയാണ് കമൽഹാസൻ .

വര്‍ഷത്തില്‍ ഒരു ചിത്രമെന്ന നിലയില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചത് ഈ അച്ചടക്കത്തിന് വേണ്ടിയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ മുന്‍പ് ഒരു വര്‍ഷത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിരുന്നു. എങ്കിലും അവര്‍ ഡിസിപ്ലീന്‍ഡ് ആയിരുന്നു. നസീര്‍ ഷീല എന്നിവര്‍ ഇതിന് ഉദാഹരണങ്ങാണ്.

ഹിന്ദിയും, തമിഴുമെല്ലാം ചെറിയ ചിത്രങ്ങള്‍ക്ക് പോലും ഒന്നും രണ്ടും വര്‍ഷങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കുമ്പോള്‍ വെറും 30-40 ദിവസങ്ങാളാണ് മലയാള സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ചിലവഴിക്കുന്നത്. ഇത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആതിക ഫറൂഖിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

kamal hassan about malayalam film industry

Sruthi S :