കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
”എല്ലാ ബാല്‍ക്കണി ആളുകളും അടിത്തട്ടിലേക്കും ശ്രദ്ധിക്കണം. ആദ്യം ഡല്‍ഹിയില്‍, ഇപ്പോള്‍ മുംബൈ. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി. ബാല്‍ക്കണി സര്‍ക്കാര്‍ അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കണം” എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങിയത്. ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെയാണ് മുംബൈയിലെ ബാന്ദ്രയില്‍ വലിയ രീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ ഒന്നിച്ച് കൂടിയത്.
kamal hassan