ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു തലവന്‍. ജിസ് ജോസ് സംവിധാനം ചെയ്ത ചിത്രം ഗംഭീര അഭിപ്രായമാണ് എങ്ങുനിന്നും നേടിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് പ്രശംസ അറിയിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍.
രാജ്കമല്‍ ഫിലിംസിന്റെ ചെന്നൈ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് കമല്‍ഹാസന്‍ അഭിനന്ദനം അറിയിച്ചത്. നടന്‍ ആസിഫ് അലി, സംവിധായകന്‍ ജിസ് ജോയ് ഉള്‍പ്പടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കമല്‍ഹാസനെ കാണാന്‍ എത്തിയിരുന്നു. ബിജു മേനോന്‍ പങ്കെടുത്തിരുന്നില്ല. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് അദ്ദേഹം എത്താതിരുന്നതെന്നാണ് വിവരം.
ബുധനാഴ്ചയാണ് കമല്‍ഹാസന്റെ സന്ദേശം വന്നത്. ഉടന്‍ ചെന്നൈയിലെത്തിയ തലവന്‍ ടീം, വ്യാഴാഴ്ചയാണ് അദ്ദേഹവുമായി കൂടികാഴ്ച നടത്തിയത്. ബിജു മേനോനോട് തന്റെ നിറഞ്ഞ സന്തോഷം അറിയിക്കണമെന്നും കമല്‍ഹാസന്‍ പ്രത്യേകം പറഞ്ഞു.
ഉലകനായകനോടൊപ്പമുളള തലവന്‍ ടീമിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കമല്‍ ഹാസനൊപ്പം ഒരു ദിവസം എന്ന അടിക്കുറിപ്പില്‍ ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയും പങ്കുവച്ചിട്ടുമുണ്ട്.
മെയ് 24 നു പ്രേക്ഷകരുടെ മുന്നിലെത്തിയ തലവന്‍ വമ്പന്‍ പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിയിരുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു.