ഗീതയാകാന്‍ തനിക്ക് പ്രചോദനമായത് അമ്മ ലിസിയും ശോഭനയുമാണ്; കല്യാണി പ്രിയദര്‍ശന്‍!

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ .മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചിരിക്കുകയാണ് താരം.മലയാളത്തിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദര്‍ശന്‍ എന്ന വാർത്ത ഇതിന്മുന്നേ വന്നിട്ഉണ്ടാരുന്നു .അച്ഛന്റെ ചിത്രത്തിലൂടെ തന്നെയാണ് കല്യാണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ മലയാള അരങ്ങേറ്റം.ചിത്രത്തിലെ നാല് നായികമാരില്‍ ഒരാളാണ് കല്യാണി.മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഉണ്ട്.

ലിസിയും ശോഭനയുമാണ് അഭിനയത്തില്‍ തന്നെ സ്വാധീനിച്ച നടിമാരെന്ന് പ്രിയദര്‍ശന്‍-ലിസി ദമ്പതികളഉടെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിനിടെയാണ് കല്യാണി ഇതു പറഞ്ഞത്. തെലുങ്കില്‍ ഹലോ, ചിത്രലഹരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം രണരംഗം എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടിയിപ്പോള്‍.

‘രണരംഗം എന്ന ഗ്യാങ്സ്റ്റര്‍ സിനിമയില്‍ ഷര്‍വാനന്ദിന്റെ കാമുകിയുടെ വേഷമാണ് എനിക്ക്. ഗീതയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഷര്‍വാനന്ദിന്റെ സ്വഭാവത്തിലെ നൈര്‍മല്യം അറിയുന്നത് എന്റെ കഥാപാത്രത്തിലൂടെയാണ്.’

തൊണ്ണൂറുകളിലെ കഥാപാത്രമാണ് ഗീത. ഗീതയാകാന്‍ തനിക്ക് പ്രചോദനമായത് അമ്മ ലിസിയും ശോഭനയുമാണെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. കഴിഞ്ഞകാലത്തിലെ മികച്ച നടിമാരില്‍ പലരും ഈ റോളിലെത്താന്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. കല്യാണി പറയുന്നു. ‘ഒരു മികച്ച അനുഭവം തന്നെയായിരുന്നു ഇത്. എങ്ങനെ വിശദീകരിക്കണമെന്നറിയില്ല. തൊണ്ണൂറുകളില്‍ ഇറങ്ങിയ ചിത്രങ്ങള്‍ ടിവിയില്‍ കണ്ടു വളര്‍ന്നയാളാണ് ഞാന്‍. അന്ന് ജീവിച്ചിരുന്നെങ്കിലെന്നു തോന്നിയിട്ടുണ്ട്.’ കല്യാണി പറയുന്നു.

സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആഗസ്റ്റ് 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ : അറബിക്കടലിന്റെ സിംഹം സെറ്റിലെ വിശേഷങ്ങളും കല്യാണി പങ്കുവെച്ചു. ‘അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്നൊന്നും ആഗ്രഹമില്ല. ആ സെറ്റിലുള്ളവരെല്ലാം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയറിയാമായിരുന്നു. അത്ര പേടിയായിരുന്നു. മലയാളം എനിക്കത്ര കംഫര്‍ട്ടബിളായ ഭാഷയാണ്. പക്ഷേ അച്ഛന്‍ മൈക്കുമായി എന്റെ തൊട്ടപ്പുറത്ത് നില്‍ക്കുകയാണ്. അതായിരുന്നു കൂടുതല്‍ ടെന്‍ഷന്‍ തന്നത്.മരയ്ക്കാറില്‍ ഒരു റോള്‍ വേണമെന്ന് അച്ഛനോട് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സിനിമയില്‍ ഞാന്‍ അതിഥി വേഷത്തിലാണെത്തുന്നത്.’

kalyani priyadarshan talk about her mother lissy and actress shobana

Sruthi S :