” ലാൽ മാമന്റെ ജീൻ അതേപടി അപ്പു ചേട്ടന് കിട്ടിയിട്ടുണ്ട് ” – കല്യാണി പ്രിയദർശൻ

” ലാൽ മാമന്റെ ജീൻ അതേപടി അപ്പു ചേട്ടന് കിട്ടിയിട്ടുണ്ട് ” – കല്യാണി പ്രിയദർശൻ

മലയാളികൾ കാത്തിരിക്കുകയാണ് പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിൻറെ മകൻ പ്രണവും ഒന്നിച്ചെത്തുന്നത് കാണാൻ . മരയ്ക്കാർ ,അറബിക്കടലിന്റെ സിംഹത്തിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കു വെക്കുകയാണ് കല്യാണി.

“എന്റെ ജീവിതത്തിലെ ഏറ്റവും സംഭ്രമമുണ്ടാക്കുന്ന അനുഭവമാണ് മരക്കാര്‍ എന്ന ചിത്രം. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷനുണ്ട്. പക്ഷേ ഏറ്റവും തമാശയെന്തെന്നാല്‍, 90-ലേറെ ചിത്രങ്ങള്‍ ചെയ്ത അച്ഛനും എന്റെ ഭാഗം ചിത്രീകരിക്കുമ്പോള്‍ നെര്‍വസ് ആകുന്നുണ്ട് എന്നതാണ്. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ രണ്ടുപേരും നെര്‍വെസ് ആകും എന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് മറ്റു സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കും മുന്‍പെ ക്യാമറയ്ക്കു മുന്നില്‍ എന്നെ കംഫര്‍ട്ട് ആക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു.” കല്യാണി പറയുന്നു.

“ലാല്‍ മാമന്‍ വൈകിയാണ് ചിത്രീകരണത്തില്‍ ചേര്‍ന്നത്. ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഞങ്ങളുടെ ഭാഗങ്ങള്‍ ഭൂതകാലത്തിലാണ് നടക്കുന്നത്. അപ്പുച്ചേട്ടനും (പ്രണവ് മോഹന്‍ലാല്‍) ഞാനും കളിക്കൂട്ടുകാരാണ്. വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബവും വളരെ അടുപ്പത്തില്‍ കഴിയുന്നവരാണ്. ഒന്നിച്ച് അഭിനയിക്കുക എന്നത് വളരെ രസകരമായൊരു കാര്യമായാണ് ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നിയിട്ടുള്ളത്.

ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീന്‍ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു പോലെയല്ല. എന്നെ സംബന്ധിച്ച് അതോര്‍ത്തുവെയ്ക്കല്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടന്‍ ഒറ്റതവണ കേള്‍ക്കുമ്പോള്‍ തന്നെ അതെല്ലാം ഓര്‍ത്തുവെയ്ക്കും”. കല്യാണി പറയുന്നു.

kalyani priyadarshan about pranav mohanlal

Sruthi S :