അനൂപ് സത്യന്റെ വരനെ ആവിശ്യമുണ്ട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് കല്യാണി പ്രിയദര്ശന്. തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തുടക്കം. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കല്യാണി. വനിതയുമായുള്ള അഭിമുഖത്തിലാണ് മനസ്സ് തുറന്നത്

‘പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടേനേ എന്ന്…’ കല്യാണി പറഞ്ഞു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയമാണ് കല്യാണിയുടെ അടുത്ത മലയാള ചിത്രം.