മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു മൺമറഞ്ഞു പോയ കൽപ്പന. കഥാപാത്രങ്ങളിലൂടെ ഇപ്പോഴും ജീവിക്കുകയാണ് കൽപ്പന എന്ന അതുല്യ നടി.
ബാലതാരമായി അരങ്ങേറി അരവിന്ദന്റെ പോക്കുവെയിലില്‍ നായികയായി പിന്നീട് സഹനായികയായി തിളങ്ങിയ സിനിമാജീവിതമായിരുന്നു കൽപ്പനയുടേത്. തിരുവതാംകൂര്‍ സഹോദരിമാരെ പോലെ മലയാള സിനിമയിലെ ഒരു ഏടാണ് കലാരഞ്ജിനി, കൽപ്പന, ഉര്‍വശി സഹോദരിമാരും. ഉര്‍വശിയുടെ ഛായയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ തന്നെ അവരെ സിനിമയില്‍ നിന്ന് ഒഴിവാക്കി ചരിത്രവുമുണ്ട്. കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ഒരേ പോലെയുള്ള രണ്ടുപേര്‍ വേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം.
കുട്ടിയായിരുന്ന കൽപ്പനയെ അത് വേദനിപ്പിച്ചു. എല്ലാത്തിനേയും ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേയം സംഭവിക്കും എന്നാണ് ഇതിന് അമ്മയോട് കല്‍പന പറഞ്ഞ മറുപടി. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും തമാശയാണ് കൽപ്പനയുടെ വായില്‍ നിറയുക. നിഷ്‌കളങ്കമായ തമാശകളിലൂടെ അവര്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
അഭിനയിച്ച 300 സിനിമകളിൽ 200 ഉം ഹാസ്യകഥാപാത്രങ്ങളാണ്. മലയാളികൾക്കൊരിക്കലും മറക്കാനാവാത്ത ഇപ്പോഴും മനസ്സിൽ താങ്ങി നിൽക്കുന്ന അപൂർവം നടിമാരിൽ ഒരാളാണ് കൽപ്പന. മ ലയാള സിനിമയിലെ ലേഡി ജഗതിയായ കൽപ്പന ഓർമ്മയായിട്ട് ഇന്ന്3 വ ർഷം തികഞ്ഞിരിക്കുകയാണ്.
kalppana’s 3 rd death anniversary