ഇതെല്ലം നിസ്സാരം; കല്പനയായി റിമി ടോമി; താരത്തിന്റെ അഭിനയം കണ്ട് കണ്ണ് തള്ളി ആരാധകർ

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ റിമി ടോമി സജീവമായിരുന്നു. വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് റിമി എത്താറുണ്ട്. ഇപ്പോഴിതാ ടിക് ടോക്കിലും വൈറലായിരിക്കുകയാണ് റിമി.

‘സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്’ എന്ന ചിത്രത്തിലെ കല്‍പ്പനയുടെ ഡയലോഗാണ് റിമി ഇത്തവണ അനുകരിച്ചിരിച്ചത് അടുത്തിടെയാണ് റിമി ടിക് ടോക് അക്കൗണ്ട് തുടങ്ങിയത്. റിമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ലോക് ഡൗണ്‍ കാലത്ത് തന്നെയാണ് തന്റെ യൂടുബ് ചാനലും റിമി ടോമി ആരംഭിച്ചിരുന്നത്. റിമിയുടെ യൂടുബ് ചാനലിന് മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. പാചക വീഡിയോകളാണ് തന്റെ ചാനലില്‍ റിമി കൂടുതലായി പങ്കുവെച്ചിരുന്നത്.

Noora T Noora T :