അന്ന് പ്രഭാസിന്റെ കാൽതൊട്ട് വന്ദിക്കാൻ തുനിഞ്ഞ ബച്ചനെ കണ്ട് ഞാൻ ശരിക്കും ഞെട്ടി; ആ സൂപ്പർ സ്റ്റാർ ഡൗൺ ടു എർത്താണ്‌ ; കൽക്കിയിലെ റയ പറയുന്നു

പ്രഭാസിന്റെ നായകനാക്കി ഒരുക്കിയ കൽക്കി ഇന്ന് 1000 കോടിയിൽ എത്തിയിരിക്കുകയാണ്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു റയ.

പാതി മലയാളിയായ കേയ നായര്‍ എന്ന പെണ്‍കുട്ടിയാണ് കല്‍ക്കിയില്‍ റയയായി എത്തിയത്. ഇപ്പോഴിതാ അമിതാഭ് ബച്ചനൊപ്പം ചെയ്ത സീനുകളെ കുറിച്ച് സംസാരിക്കുകയാണ് നടി.

തനിക്ക് കല്‍ക്കിയിലൂടെ ലഭിച്ചത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അപുര്‍വനിമിഷമായിരുന്നു. സാധാരണ നമുക്ക് അമിതാഭ് ബച്ചനെ പോലെയുള്ള ആളുകളുടെ അടുത്തു പോകാന്‍ പോലും കഴിഞ്ഞെന്നുവരില്ലെന്നും, എന്നാൽ അദ്ദേഹവുമായി അടുത്ത് പെരുമാറിയപ്പോള്‍ അവരൊക്കെ വളരെ സാധാരണക്കാരായ നല്ല മനുഷ്യരാണെന്നാണ് മനസിലാകുമെന്നും കേയ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിഭയും പ്രൊഫഷണലിസവുമൊക്കെ നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും കേയ പറയുന്നു.

അതേസമയം സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നില്‍ക്കുമ്പോഴും ഇവരൊക്കെ വളരെ ഡൗണ്‍ ടു എര്‍ത്താണെന്ന് നടി കൂട്ടിച്ചേർത്തു. പ്രഭാസിനെ സിനിമയുടെ പൂജയുടെ സമയത്താണ് കണ്ടത്.

അന്ന് പൂജക്ക് വേണ്ടി എത്തിയ പ്രഭാസ് നേരെ അമിതാഭ് ബച്ചന്റെ അടുത്തേക്ക് ചെന്ന് കാല്‍തൊട്ട് വന്ദിച്ചെന്നും എന്നാൽ തിരിച്ച് പ്രഭാസിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ തുനിഞ്ഞ ബച്ചനെ കണ്ടപ്പോള്‍ ശരിക്കും അമ്പരന്നു പോയെന്നും താരം പറയുന്നു.

Vismaya Venkitesh :