
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രമാണ് കാളിദാസ് ജയറാമിന്റേതായി പുറത്ത് വന്ന പുതിയ ചിത്രം. എന്നാൽ നെഗറ്റീവ് റിവ്യൂ ആണ് ചിത്രത്തിന് ആദ്യ ദിനങ്ങളിൽ ലഭിച്ചത് . ആ പ്രതികരണങ്ങൾ തന്നെ അസ്വസ്ഥനാക്കി എന്നും അതുകൊണ്ടാണ് ഫേസ്ബുക്കിലൂടെ ആരാധകരോട് സംവദിക്കാൻ മടിച്ചതെന്നും കാളിദാസ് പറയുന്നു.
ആദ്യ ദിനത്തിലെ നെഗറ്റിവ് റിവ്യൂകള്‍ക്ക് ശേഷം ഇപ്പോള്‍ കൂടുതല്‍ പേര് മികച്ച അഭിപ്രായം പറയുകയും ചിത്രം മുന്നോട്ടുകയറി വരികയും ചെയ്യുന്നുവെന്നും കാളിദാസ് പറയുന്നു. ആദ്യ ദിനത്തിലെ മോശം റിവ്യൂകള്‍ തന്നെ ലക്ഷ്യം വെച്ചുള്ളതായിരുന്നോ എന്ന് അറിയില്ലെന്നും താരം പറയുന്നു.

മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്സില് ഐശ്വര്യ ലക്ഷ്മിയാണ് നായികയായത്. പൂമരം, മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാളിദാസിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ആദ്യ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫിസില്‍ വലിയ നേട്ടം കൈവരിക്കാതിരുന്നതിനാല്‍ ബോക്സ് ഓഫിസില്‍ ഒരു മികച്ച പ്രകടനം താരത്തിന് അനിവാര്യമായിരിക്കുകയാണ്.
kalidas jayaram about negative reviews