ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും പ്രണയം ഇപ്പോഴും പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.
ഇപ്പോഴിതാ കാളിദാസ് ജയറാമിന്റെ പ്രണയകഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ കാളിദാസ് പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടതോടെയാണ് താരപുത്രന്‍ പ്രണയത്തിലാണോന്ന ചോദ്യം വരുന്നത്. മോഡലായ തരിണിയുടെ കൂടെയുള്ള ഫോട്ടോ വൈറലായതിന് പിന്നാലെ കാളിദാസിന്റെ പ്രണയകഥയും ചര്‍ച്ചയായി.
മകന്റെ പ്രണയത്തിന് പാര്‍വതിയ്‌ക്കോ ജയറാമിനോ യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമാക്കുന്ന പുത്തനൊരു ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന തരിണിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയതായിരുന്നു പാര്‍വതി. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ഫോട്ടോയ്ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
കാളിദാസിന്റെ പ്രിയതമയായി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട താരസുന്ദരിയാണ് തരിണി കലിംഗരായര്‍. കഴിഞ്ഞ ഓണത്തിന്റെ അന്ന് മുതലാണ് ജയറാം കുടുംബത്തിനൊപ്പം തരിണിയെ കണ്ട് തുടങ്ങിയത്. കുടുംബ ചിത്രത്തില്‍ ഒരു സുന്ദരിയെ കൂടി കണ്ടതോടെ കാളിദാസിന്റെ ഭാര്യയാവാന്‍ പോകുന്ന കുട്ടിയാണോന്നുള്ള ചോദ്യം ഉയര്‍ന്നു. അന്നും കുടുംബം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടയിലാണ് ദുബായില്‍ നിന്നുള്ള ഫോട്ടോ എത്തുന്നത്.
തരിണിയുടെ കൂടെ പ്രണയാതുരനായി ഇരിക്കുന്ന കാളിദാസിന്റെ ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ശേഷം കാളിദാസിന്റെ ജന്മദിനത്തിന് സന്ദേശം അയച്ച് കൊണ്ടുള്ള തരിണിയുടെ പോസ്റ്റും എല്ലാം ശ്രദ്ധേയമായി. ഇപ്പോഴിതാ നടി പാര്‍വതി തരിണിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ മക്കള്‍ക്കും തരുണിയ്ക്കുമൊപ്പമുള്ള ചിത്രമാണ് പാര്‍വതി പോസ്റ്റ് ചെയ്തത്.
കാളിദാസും തരണിയും മാളവികയും പാര്‍വതിയുമടക്കം എല്ലാവരും ഒരു കട്ടിലില്‍ പുതച്ച് മൂടി കിടക്കുന്ന മനോഹരമായൊരു ഫോട്ടോയാണ് പാര്‍വതി പങ്കുവെച്ചത്. ‘എന്റെ പ്രിയപ്പെട്ട തരണി കലിംഗരായര്‍ക്ക് ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്‍’, എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പാര്‍വതി കൊടുത്തിരിക്കുന്നത്. ഇതിന് നന്ദി പറഞ്ഞ് തരണി എത്തുകയും ചെയ്തിരിക്കുകയാണ്.
പാര്‍വതിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പലവിധ ചോദ്യങ്ങളുമായി ആരാധകരും എത്തി. ചിലര്‍ ജയറാം എവിടെയെന്നും ഇത് കാളിദാസിന്റെ ഭാര്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായിട്ടാണ് എത്തിയത്. ഒപ്പം സ്ഥിരമായി വിമര്‍ശിക്കാറുള്ളവര്‍ ഈ കിടപ്പിനെ കുറ്റം പറഞ്ഞും എത്തുന്നുണ്ട്. എന്നാല്‍ ഇത്രയും ഐക്യവും സ്‌നേഹവും കാണുമ്പോള്‍ സന്തോഷമാണെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
എന്തായാലും കാളിദാസിന്റെ വിവാഹ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പെന്ന് പ്രിയപ്പെട്ടവര്‍ പറയുന്നു. നായകനായി അഭിനയത്തിലേക്ക് വന്നത് മുതല്‍ കാളിദാസ് ജയറാമിന് ചുറ്റും വലിയ ആരാധക പിന്‍ബലമാണുള്ളത്. മാത്രമല്ല തരിണിയെ കുറിച്ചുള്ള കാര്യങ്ങളും ഓരോ ദിവസങ്ങളിലായി പുറത്ത് വരുന്നുണ്ട്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലായതാണ്.
ബാലതാരമായി എത്തി ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടി ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പര്‍വതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്.
2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്റെ വീട് അപ്പുവിന്റെയും എന്നി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ കാളിദാസ് എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം പഠനത്തിന്റെ വേണ്ടി സിനിമയില്‍ നിന്ന് മാറി നിന്ന താരം പിന്നീട് 2016 ല്‍ മീന്‍ കുഴമ്പും മണ്‍ പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായിട്ടാണ് തിരിച്ചെത്തുന്നത്. തുടര്‍ന്ന് പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കും കാളിദാസ് മടങ്ങിയെത്തി. പിന്നീട് മലയാളത്തിലും തമിഴിലും കാളിദാസ് സജീവമായി. തമിഴില്‍ ശ്രദ്ധേയ പ്രകടനം നടത്തി കാളിദാസ് പേരെടുത്തെങ്കിലും മലയാളത്തില്‍ കാളിദാസിന് പേരെടുക്കാന്‍ കഴിഞ്ഞില്ല. മലയാളത്തില്‍ അവസാനം ഇറങ്ങിയ ജാക്ക് ആന്‍ഡ് ജില്‍ ഉള്‍പ്പെടെ സാമ്പത്തികമായി പരാജയപ്പെട്ടു. അതേസമയം തമിഴില്‍ പുറത്തിറങ്ങിയ നച്ചത്തിരം നഗര്‍ഗിരത് ഗംഭീര അഭിപ്രായമായിരുന്നു.