അടുത്തിടെയാണ് ജയറായിമിന്റെയും പാർവതിയുടെയും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹം കഴിഞ്ഞത്. നടിയും മോഡലുമായ താരിണിയെയാണ് വിവാഹം കഴിച്ചത്. വിവാഹം നടന്നത്തിനു പിന്നാലെയുള്ള വിശേഷങ്ങൾ വൈറലായിരുന്നു.
പിന്നാലെ ജയറാം കുടുംബം ഫിന്ലാന്ഡിലേക്ക് യാത്രയും ചെയ്‌തത് ആരാധക ശ്രദ്ധയും പിടിച്ചുപറ്റി. ജയറാമും കാളിദാസും താരിണിയും ചക്കിയും ഒക്കെ ഫിന്ലാന്ഡില് നിന്നുള്ള സുന്ദരനിമിഷങ്ങൾ ഓരോന്നും പങ്കുവച്ചെത്തിയിരുന്നു.
അതേസമയം ക്രിസ്മസ് ആഘോഷത്തിന് ഒരാഴ്ച മുൻപേയാണ് ഫിന്ലാന്ഡിൽ എത്തിയത്. എന്നാൽ ഇവർ ഇപ്പോൾ യുകെയിൽ ആണുള്ളത്. ചക്കിയും കുടുംബവും യുകെയിൽ സ്ഥിരതാമസക്കാരാണ്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞെത്തിയ കണ്ണന് സർപ്രൈസ് ഒരുക്കിയാണ് അളിയനും പെങ്ങളും വരവേറ്റത്. പിന്നാലെ ഇപ്പോഴാണ് ഒഫീഷ്യലായി ഹണിമൂൺ തുടങ്ങിയതെന്നാണ് കാളിദാസ് താരിണിയെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചത്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.