കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ

മലയാളികളുടെ പ്രിയതാരം കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് അഞ്ചു വർഷം. നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്‍റെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്.

ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി ബിഗ് സ്ക്രീനിൽ നിറഞ്ഞു. സോഷ്യല്‍ മീഡിയ പേജുകളില്‍ താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുകയാണ്. എന്നാൽ മണിയ്‌ക്കൊപ്പമുള്ള ഓര്മ പങ്കു വെച്ചെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ.

മിമിക്രികലയിലെ പഞ്ചപാണ്ഡവന്മാരായി അരങ്ങു വാണവരായിരുന്നു ‘നാദിര്‍ഷ-കലാഭവന്‍ മണി-ഹരിശ്രീ അശോകന്‍- സലിം കുമാര്‍ – ദിലീപ്’. ഒരുമിച്ചു കളിച്ചും , ഉണ്ടും ,ഉറങ്ങിയുമെല്ലാംഹൃദയം കൊണ്ട് സൗഹൃദം പണിതവര്‍. അഞ്ചു പേരും സിനിമയിലെത്തി വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

സിനിമയില്‍ പരസ്പരം അവസരങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കാന്‍ അഞ്ചുപേരും പരസ്പരം ശ്രമിക്കുമായിരുന്നു.പ്രിയദ്രശന്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ ‘വെട്ടം’ എന്ന ചിത്രത്തില്‍ മണിയുടെ ശുപാര്‍ഷയിലാണ് ഒരു പാട്ട് എഴുതാന്‍ നാദിര്‍ഷയ്ക്ക് അവസരം ലഭിക്കുന്നത്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ തുടങ്ങിയവയാണ് നാദിർഷയുടെ സംവിധാനത്തിൽ എത്തിയ സിനിമകൾ ആണ് . വെട്ടത്തിലെ മക്കസായി എന്ന പാട്ട് ഞാൻ ചോദിച്ച് വാങ്ങി പ്രിയദർശൻ സാറിന് വേണ്ടി എഴുതികൊടുത്തതാണ്.

പാട്ട് പാടാൻ അവസരം ചോദിച്ചപ്പോൾ അദ്ദേഹം പാട്ട് എഴുതാൻ അവസരം തന്നു. ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ എഴുതിയ പാട്ടാണ്. മണി അവാർഡ് കിട്ടാത്തതിന്റെ പേരിൽ ബോധം കെട്ട് വീണു എന്നുള്ള സംഭവം വലിയ ചർച്ചയായ സമയമായിരുന്നു. ആ സംഭവവും വരികളാക്കി മാറ്റി മക്കസായി പാട്ടിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നു.

എം .ജി .രാധാകൃഷ്ണന്‍റെ സംഗീത സംവിധാനത്തില്‍ നാദിര്‍ഷ എഴുതുന്ന ഗാനം കലാഭവന്‍ മണിയെകൊണ്ട് പാടിക്കാനാണ് സംവിധായകനും സംഗീത സംവിധായകനും കൂടി തീരുമാനിച്ചത്. ”മക്കസായി മക്കസായി റംപോ പോ ”എന്ന എഴുതിയ ഗാനത്തിന് ട്രാക്ക് പാടിയതും നാദിര്‍ഷയായിരുന്നു. എന്നാല്‍,പ്രിയദര്‍ശന്‍ ഗാനം പാടാന്‍ മണിയെ ക്ഷണിച്ചപ്പോള്‍ മണി പറഞ്ഞത് ”നാദിര്‍ഷ നന്നായി പാടിയിട്ടുണ്ട് .ഇനി എന്നെ കൊന്നാലും ഞാന്‍ പാടില്ല”.എന്നായിരുന്നു.ആത്മമിത്രമായ നാദിര്‍ഷയ്ക്ക് വേണ്ടി സ്വന്തം അവസരം ത്യജിച്ച കലാഭവന്‍ മണിയ്ക്ക് വഴങ്ങി പ്രിയദര്‍ശന്‍ ഗാനം നാദിര്‍ഷയെ ഏല്‍പ്പിക്കുകയായിരുന്നു.

Vismaya Venkitesh :