അത് ചെയ്തത് ദിലീപ് മാത്രം! മോഹൻലാലിൻറെ അമ്മ അന്ന് പറഞ്ഞത്! നടനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കലാരഞ്ജിനി

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. നടൻ നിലവിൽ ഒരുപാട് വിവാദങ്ങളിൽ ആണെങ്കിലും മലയാള സിനിമയിൽ സജീവമായിരുന്ന കാലത്ത് താരം ചെയ്തിട്ടുള്ള നന്മകൾ നിരവധിപേർ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ദിലീപെന്ന മനുഷ്യ സ്നേഹിയെ കുറിച്ച് പറയുകയാണ് നടി കലാരഞ്ജിനി. ഒപ്പം തന്റെ വീട്ടിലുണ്ടായ ദുരന്തങ്ങളെ കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറയുകയാണ് നടി.

അതേസമയം കലാരഞ്ജിനി, കല്‍പന, ഉര്‍വശി എന്നിങ്ങനെ മലയാള സിനിമയിലെ മൂന്ന് താരസഹോദരിമാരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. എന്നാൽ കല്‍പനയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇന്നും കുടുംബം. ആദ്യം അച്ഛന്‍ പിന്നെ അനിയന്‍, ചിറ്റപ്പന്‍, മിനിമോള്‍ (കൽപന) അതെല്ലാം നഷ്ടങ്ങള്‍ തന്നെയാണെന്നും മിനിമോളുടെ മരണം എല്ലാവരുടെയും നഷ്ടമാണെന്നും നടി പറയുന്നു.

ദിലീപ് നായകനായ കൊച്ചി രാജാവില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പന്‍ ആശുപത്രിയിലാകുന്നത്. എന്നാൽ ഇത് കേട്ടതോടെ ദിലീപും മുരളി ചേട്ടനും സഹകരിച്ച് ഞാന്‍ അഭിനയിക്കാനുള്ള സീനുകള്‍ എല്ലാം വേഗം തീര്‍ത്തു തന്നെന്നും പോവാന്‍ ഇറങ്ങുമ്പോള്‍ എന്റെ പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നെന്നും കലാരഞ്ജിനി പറയുന്നു.

മാത്രമല്ല ‘ചേച്ചി വേറൊന്നും ഇപ്പോള്‍ നോക്കണ്ട. ആദ്യം ആശുപത്രിയിലെ കാര്യം നോക്കൂ’ എന്നാണ് ദിലീപ് തന്നോട് പറഞ്ഞതെന്നും നടി ഓർത്തു.

അതേസമയം തന്നെ അനിയന്‍ പ്രിന്‍സ് മരിച്ചപ്പോള്‍ ലാലേട്ടന്റെ അമ്മ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ”മക്കളെ എന്റെ വീട്ടിലും മരണം നടന്നതല്ലേ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നില്ലേയെന്നും ഇതൊക്കെ മറക്കാനുള്ള ധൈര്യം ദൈവം തരുമെന്നുമാണ് ലാലേട്ടന്റെ അമ്മ തന്നോട് പറഞ്ഞതെന്നും കലാരഞ്ജിനി പറയുന്നു.

Vismaya Venkitesh :