ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല, പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ് – ഷാജോൺ

മിമിക്രി ലോകത്തു നിന്നും സിനിമയിലേക്കെത്തിയതാണ് കലാഭവൻ ഷാജോൺ.ഇന്ന് സംവിധായകനായും ചുവടുറപ്പിച്ച ഷാജോൺ ഒട്ടേറെ ചെറിയ വേഷങ്ങളിലൂടെയും ഡ്യുപ്പ് വേഷങ്ങളിലൂടെയുമാണ് സിനിമ ജീവിതം ആരംഭിച്ചത് . അടുത്തിടെ ഒരു അബ്ഹമുഖത്തിൽ തനറെ പ്രണയ കഥ ഷാജോൺ വെളിപ്പെടുത്തിയിരുന്നു ! ഷാജോൺ പറയുന്നതിങ്ങനെ ..

പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങൾ. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗൾഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാൻസർ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നിൽക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാർക്ക് ഇഷ്ടമാണേൽ അവൾക്ക് കുഴപ്പമില്ലെന്ന്.’

അപ്പോൾ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായൻ തന്ന ആത്മവിശ്വാസത്തിൽ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടിൽ വന്നിട്ട് കൂട്ടുകാരൻ രമേശുമായി ഡിനിയുടെ വീട്ടിൽ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ൽ കല്യാണം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മകൾ ഹന്ന, മകൻ യൊഹാൻ.

1999ൽ ‘മൈ ഡിയർ കരടി’യിൽ അഭിനയിച്ചു സിനിമയിലെത്തിയ ഷാജോൺ 20 വർഷമാകുമ്പോൾ സംവിധായകനുമായി : ‘‘2009ൽ ആണ് ഞാൻ തിരക്കഥ എഴുതാൻ തുടങ്ങിയത്. അഞ്ചു വർഷമായപ്പോഴേക്കും അതു സുഹൃത്തുക്കളെ വായിച്ചുകേൾപ്പിക്കാവുന്ന വിധം വികസിച്ചു. 2016ൽ ഇതുമായി പൃഥ്വിരാജിന്റെ അടുക്കലെത്തി. കഥ വായിച്ചശേഷം അദ്ദേഹം പറഞ്ഞു: സമ്മതം. പക്ഷേ ചേട്ടൻ തന്നെ സംവിധായകനാകണം.’’ഷാജോൺ അനുസരിച്ചു; സംവിധായകനായി.

വിചാരിച്ചതിനു അപ്പുറമാണ് ഷാജോണിൻറ്റെ ജീവിതത്തിൽ സംഭവിച്ചത് . ‘എന്റെ എല്ലാ നല്ലകാര്യങ്ങളും യാദൃച്ഛികമായാണ് സംഭവിച്ചിട്ടുള്ളത്. ചേട്ടൻ ഷിബുവിന്റെ മിമിക്രി ട്രൂപ്പിൽ ഒരാൾ വരാത്തതിനാൽ പകരക്കാരനായി കയറിയതാണ് അരങ്ങേറ്റം. വേദിയിൽ എൻ.എൻ. പിള്ളയെ അവതരിപ്പിച്ചു. നല്ല കയ്യടി കിട്ടി.’’

മംഗളം ട്രൂപ്പ്, കലാഭവൻ… കയ്യടിയുടെ അകമ്പടിയോടെ വച്ചടിവച്ചു കയറി. അപ്പോഴാണ് കോട്ടയം നസീർ വിളിക്കുന്നത്, ‘വേഗം വാ, മൈ ഡിയർ കരടിയിൽ വേഷമുണ്ട്.’ പിന്നെ ചെറുവേഷങ്ങളുടെ സിനിമക്കാലം. അതിനിടയിൽ ഒരു പരിചയവ‌ുമില്ലാത്ത ജിത്തു ജോസഫ് ‘മൈ ബോസി’ൽ വലിയ വേഷം കൊടുക്കുന്നു. പിന്നെ ‘ദൃശ്യം.’

ശ്രദ്ധിക്കപ്പെടുന്ന റോളുകളുടെ കാലം. ഷങ്കറിന്റെ 2.0ൽ രജനികാന്തിനൊപ്പവും അഭിനയിച്ചു.‘‘ഇതൊന്നും സ്വപ്നം കണ്ടതല്ല. നേരത്തെ തിരക്കഥ എഴുതിയിട്ടില്ല; സംവിധായകന്റെ കണ്ണിലൂടെ സിനിമയെ നോക്കിയിട്ടുമില്ല.’’പക്ഷേ തിരക്കഥാകൃത്തും സംവിധായകനുമായി. ‘‘പൃഥ്വിരാജിനോടു കഥ പറയുമ്പോൾ പോലും ഞാനൊരു സംവിധായകനാകും എന്നു കരുതിയ‌ില്ല.’’

kalabhavan shajon about wife

Sruthi S :