സ്മാരകം പ്രഖ്യാപനം മാത്രമായി ഒതുങ്ങി, ഇടത് സഹയാത്രികനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നു, വേണ്ടിവന്നാല്‍ സമരത്തിനിറങ്ങുമെന്ന് കലാഭവന്‍ മണിയുടെ കുടുംബം

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.

സംസ്ഥാന സര്‍ക്കാരിനെതിരെ നടന്‍ കലാഭവന്‍ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോപണം. കലാഭവന്‍ മണിക്ക് സ്മാരകം വേണം. കലാഭവന്‍ മണിയുടെ സ്മാരകം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ വ്യക്തമാക്കി. അദ്ദേഹം മരിച്ചിട്ട് ഈ മാര്‍ച്ച് ആറിന് 8 വര്‍ഷമാകുകയാണ് ഇതുവരെ അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു സ്മാരകം ഒരുക്കിയിട്ടില്ല. ചരമ വാര്‍ഷികത്തിലെങ്കിലും സ്മാരകത്തിന്റെ തറക്കലിടല്‍ വേണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കലാഭവന്‍മണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളില്‍ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല.

സര്‍ക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോര്‍ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Vijayasree Vijayasree :