‘മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കലാകാരൻ’

മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് നാല് വര്ഷം തികയുകയാണ്. മണിയുടെ നാലാം ചരമവാര്‍ഷികത്തില്‍ ഓര്‍മക്കുറിപ്പുമായി സംവിധായകന്‍ വിനയന്‍.

‘മണി യാത്രയായിട്ട് നാലു വർഷം…..മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത… കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി.. തന്റെ ദുഃഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു… ആദരാഞ്ജലികൾ.’– വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഇന്‍ഡിപെന്‍ഡന്‍സ്, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളില്‍ കലാഭവൻ മണിയായിരുന്നു നായകൻ. ഈ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു

1999-ല്‍ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മണിയ്ക്ക് മികച്ച നടനുള്ള സ്പെഷല്‍ ജ്യൂറി പുരസ്‌കാരം ലഭിച്ചു

2016 മാർച്ച് ആറിനാണ് മണി മരിച്ചത്. പാഡിയിൽ കുഴഞ്ഞു വീണ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതില് ഉയര്ന്ന സംശയത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

kalabhavan mani

Noora T Noora T :