മകള്‍ നൈസയെ അഭിനയ രംഗത്തേക്ക് ചുവടുവയ്പ്പിക്കാന്‍ ആഗ്രഹമില്ലെന്ന് കാജോൾ; കാരണം പറയുന്നു

പ്രേക്ഷകരുടെ ഇഷ്ട്ട ബോളിവുഡ് താരദമ്ബതിമാരാണ് കജോളും അജയ് ദേവ് ഗണും. ഇന്‍സ്റ്റഗ്രാമിലെ ‘ആസ്ക് മീ എനിതിങ്’ എന്ന ഗയ്മില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരങ്ങള്‍ നല്‍കുകയാണ് കജോള്‍.

താരത്തിനോട് കൂടുതല്‍ പേര്‍ക്കും ചോദിക്കാനുള്ളത് കുടുംബ വിശേഷങ്ങളായിരുന്നു. മകള്‍ നൈസയെ അഭിനയ രംഗത്തേക്ക് ചുവടുവയ്പ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മകള്‍ക്ക് എന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന്, നിലവില്‍ പ്ലസ്ടു പാസാകാനാണ് ആഗ്രഹമെന്ന് കജോളിന്റെ മറുപടി നല്‍കി.

പ്രണയ വിവാഹമായിരുന്നു കജോളിന്റെത്. 1999 ല്‍ വിവാഹിതരായി. ഇരുവര്‍ക്കും രണ്ട് മക്കളാണ്, നൈസ, യുഗ്.

Noora T Noora T :