അത്തരം കാര്യങ്ങൾ മകൾ എന്നോടാണ് പറയുന്നത്;ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഒരു തോക്ക് കൈയിൽ പിടിച്ചു നിൽക്കുന്ന ആളുടെ മട്ടാണ് അജയ്‌ക്ക്!

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് അജയ് ദേവ്‌ഗണും കാജോളും.ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.ഒരു കാലത്ത് ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു ഇരുവരും.വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഇവർ വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഉടൻ റിലീസ് അകാൻ ഇരിക്കുകയാണ്. തിരക്കുകൾക്കിടയിലും മക്കളുടെ കാര്യത്തിൽ ഇരുവരും നല്ല ശ്രദ്ധ ചെലുത്താറുണ്ട്.ഇപ്പോളിതാ കരീന കപൂറിന്റെ റേഡിയോ ഷോ ആയ വാട്ട് വുമൺ വാണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മകളെക്കുറിച്ചും തന്റെ പാരന്റിങ് ശൈലിയെക്കുറിച്ചും കജോൾ മനസ്സു തുറക്കുകയാണ് കജോൾ.

മകൾ നൈസയും മകൻ യുഗും പ്രണയസംബന്ധിയായ വിഷയങ്ങളിൽ ആരോടാണ് അഭിപ്രായം ചോദിക്കുന്നതെന്നാണ് കജോൾ പറയുന്നത്.ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഒരു തോക്ക് കൈയിൽ പിടിച്ചു നിൽക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്‌ക്കെന്നും ആയിരുന്നു കജോളിന്റെ മറുപടി.

” നൈസ തീർച്ചയായും എന്റെ അരികിലേ വരൂ. യുഗ് അവന്റെ അച്ഛന്റെ അരികിലേക്കും. കാരണം അച്ഛൻ കൂളാണ് എന്ന മനോഭാവമാണ് അവന്. ഇത്തരം ആൺകാര്യങ്ങൾ അവർ തമ്മിലാകും ചർച്ച ചെയ്യുക. അജയ് ഒരു പ്രൊട്ടക്റ്റീവ് ഫാദറാണ്. റിലേഷൻഷിപ് പ്രശ്നങ്ങളുമായി നൈസ ഒരിക്കലും അവളുടെ അച്ഛന്റെയടുത്തു പോവില്ല, ബോയ്ഫ്രണ്ട്സിനെപ്പറ്റി സംസാരിക്കുകയുമില്ല. കൈയിൽ ഒരു തോക്കുംപിടിച്ചു നിൽക്കുന്ന ആളുടെ ഭാവത്തോടെ എവിടെ അവൻ?, എവിടെ അവൻ? എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും”.

താനൊരിക്കലും ഒരു ഒബ്സസ്ഡ് പേരന്റ് അല്ല എന്നാണ് കജോൾ പറയുന്നത്. ” കുഞ്ഞുങ്ങളെ അമിതമായി നിയന്ത്രിക്കുന്ന ഒരു രക്ഷകർത്താവല്ല ഞാൻ. ആരോഗ്യകരമായ ബന്ധത്തിനു യോജിച്ച ഒരു കാര്യമല്ല അതെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്റെ അമ്മ ഇതിനു നേർവിപരീതമായിരുന്നു. എന്നെ വളർത്തിയ രീതിയിലും ഏറെ വ്യത്യസ്തതയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുട്ടികളെ വല്ലാതെ നിയന്ത്രിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല”.- കജോൾ പറയുന്നു.’കുഞ്ഞുങ്ങളോട് ഒരുപാട് വാൽസല്യമുണ്ടെങ്കിലും അവരുടെ ജീവിതത്തിൽ അനാവശ്യമായി കൈകടത്താറില്ല.

അവർക്ക് നന്നായി വളരാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കയാണ് ചെയ്യുന്നത്. അവരുടെ വളർച്ചയ്ക്ക് തടസ്സമാകുന്നതൊന്നും ചെയ്യാറില്ല. അജയ് കുഞ്ഞുങ്ങളെ നന്നായി താലോലിക്കുന്ന അച്ഛനാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രീതിയുണ്ട്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ അജയ്‌യുടെ ശാന്തസ്വഭാവമൊക്കെ എവിടെയോ പോയിമറയും. കുഞ്ഞുങ്ങളെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും എപ്പോഴും അറിയണമെന്നു നിർബന്ധമുള്ള അച്ഛനാണ് അജയ്‌”.- കജോൾ പറയുന്നു.

kajol about her daughter

Vyshnavi Raj Raj :