കുട്ടിത്തം മാറാതെ കാജൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ..

കാജല്‍ അഗര്‍വാളിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. താരം കുതിര കളിപ്പാട്ടത്തില്‍ ഇരുന്ന് കളിക്കുന്ന വീഡിയോയാണ് വൈറലായത്. കാജലിന്റെ മനസ്സ് ഇപ്പോഴും കുട്ടിത്തമാണെന്ന് വീഡിയോ കാണുന്നതിലൂടെ വ്യക്തമാകും. താരം തന്നെയാണ് ഇൻസ്റാഗ്രാമില് വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.

കുട്ടിത്തം മാറാത്ത കാജലിനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിയനയിച്ചെങ്കിലും തെലുങ്ക് ചലച്ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചിരിക്കുന്നത്. മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ് . അതുകൊണ്ട് തന്നെ
കാജലിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് . തന്റെ അഭിനയ മികവുകൊണ്ട് താരം ഇന്നും മുന്നിലാണ്. എല്ലാ മുൻനിര താരങ്ങളോടാപ്പാവും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ്.

‘പാരിസ് പാരിസ്’ എന്ന ചിത്രമാണ് കാജലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ‘ഇന്ത്യന്‍ 2’, ‘മുംബൈ സാഗ’ എന്നീ ചിത്രങ്ങളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം താര സുന്ദരിയുടെ വിവാഹം മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നു . നടി തന്നെയാണ് വിവാഹത്തെ കുറിച്ചുളള സൂചന പ്രേക്ഷകരുമായി പങ്കുവ വെച്ചത് . ദേശീയ മധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയത്.റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് നടി പറയുന്നത്. വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്നും ഉടൻ തന്നെ വിവാഹിതയാകുമെന്നും കാജൽ പറഞ്ഞു. എന്നാൽ ഭാവി വരനെ കുറിച്ചുളള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമ മേഖലയിൽ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും താരം വെളിപ്പെടുത്തി.

ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ചും നടി വ്യക്തമാക്കിയിട്ടുണ്ട്. സ്നേഹവും കരുതലുമുള്ള, ഒരു നല്ല മനുഷ്യനായിരിക്കണം എന്നതു മാത്രമാണ്. വിവാഹത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നതോടെ നടി ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല.

Kajal Aggarwal

Noora T Noora T :