കാജല്‍ അഗര്‍വാളിന്റെ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു

കാജല്‍ അഗര്‍വാളിന്റെ വിവാദരംഗത്തിലൂടെ ശ്രദ്ധനേടിയ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു. ചിത്രത്തിന്റെ ഇരുപത്തഞ്ചോളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കുമാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ റിവൈസിംഗ് കമ്മിറ്റിക്ക് മുന്നില്‍ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

കങ്കണ നായികയായി എത്തിയ ക്വീന്‍ സിനിമയുടെ റീമേക്ക് ആണ് പാരിസ് പാരിസ്. ക്വീന്‍ സിനിമയില്‍ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നുമായിരുന്നു സംവിധായകന്‍ രമേശ് അരവിന്ദ് അഭിപ്രായപ്പെട്ടത്.

അവര്‍കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്ന് കാജല്‍ പറഞ്ഞു.

kajal agarwal- censor

Noora T Noora T :