പാട്ടിന് പ്രതിഫലം നൽകിയില്ലെന്ന് കൈതപ്രം ; കൈതപ്രത്തിന് ഓർമ പിശകെന്ന് നേമം ; ഉദ്‌ഘാടനവേദിയിൽ ലളിത കല അക്കാദമി സെക്രട്ടറിയെ നിർത്തി പൊരിച്ചു

നേമം പുഷ്പരാജ് സംവിധാനം ചെയ്ത ഗൗരി ശങ്കരം എന്ന ചിത്രത്തിന് പാട്ടെഴുതിച്ചിട്ട് പ്രതിഫലം നല്‍കിയില്ലെന്ന പരാതിയുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. എന്നാൽ പണം നൽകിയിരുന്നുവെന്നും കൈതപ്രത്തിന് ഓര്‍മ്മപ്പിശകു സംഭവിച്ചതാവാമെന്നും പുഷ്പരാജും മറുപടി നല്‍കി. ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്‍പ ക്യാമ്പിന്റെ ഉദ്ഘാടനവേദിയിലാണ് പ്രതിഫലത്തെച്ചൊല്ലി ഇരുവരും നേര്‍ക്കുനേര്‍ വന്നത്.

ചിത്രത്തിന് വേണ്ടി താൻ ഗാനരചന നടത്തിയിരുന്നെങ്കിലും തനിക്ക് പ്രതിഫലം നല്‍കാതെ ഒഴിവാക്കി.തുടർന്ന്
ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേമം ഇതിനു മറുപടിയുമായി രംഗത്തുവരികയായിരുന്നു. പണം നല്‍കിയിരുന്നുവെന്നും കവിക്ക് ഓര്‍മ്മപ്പിശകു വന്നതായിരിക്കാമെന്നുമായിരുന്നു നേമത്തിന്റെ വാദം. എന്നാല്‍ കൈതപ്രം ആരോപണം ആവര്‍ത്തിച്ചതോടെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി.

സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാല്‍ ചിത്ര ശില്പ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമായിരുന്നു പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കം ഉണ്ടായത്. ഇതിനുപുറമേ ,പണം നല്‍കിയിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നടക്കുന്നതിനിടെ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ വേദിവിടുകയും ചെയ്തു. തുടർന്ന്, ലളിതകലാ അക്കാദമിയുടെ പുരസ്‌കാര വിവാദത്തിലും കൈതപ്രം വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.

പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച്‌ ഒരു വിഭാഗം രംഗത്തെത്തിയതായിരുന്നു വിവാദത്തിന് ആധാരം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയമായിരുന്നു വിവാദമായത്. കാര്‍ട്ടൂണിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കൈതപ്രം സംസാരിച്ചത്.

കലയിലൂടെ മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. ഇതിനോട് പ്രതികരിച്ചുകൊണ്ട് സംസാരിച്ച കഥാകൃത്ത് അശോകന്‍ ചരുവില്‍ ‘മതത്തിന്റെ പക്ഷത്തു നില്‍ക്കുന്നയാളായതുകൊണ്ടാകും കൈതപ്രത്തിന് ഈ നിലപാട്’ എന്നു പറഞ്ഞിരുന്നു. ഇതാണ് കൈതപ്രത്തെ പ്രകോപിപ്പിച്ചത്.

‘താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ല.’നമ്പൂതിരി എന്ന വാല് മുറിച്ചു കളയുമെന്നു പ്രഖ്യാപിച്ചയാളാണ് ഞാന്‍. കൈതപ്രമെന്ന പേരുമതി. ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട. എനിക്കാരെയും പേടിയില്ല. ഒരു മതത്തേയും പേടിയില്ല. നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍. പക്ഷേ, എന്റെ മനസ്സൊരിക്കലും തളര്‍ന്നിട്ടില്ല ” കൈതപ്രം പറഞ്ഞു. പിന്നാലെ , പറയുന്നതും എഴുതുന്നതും വരയ്ക്കുന്നതുമെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലഘട്ടമാണിതെന്ന് മധുപാല്‍ പറഞ്ഞു.

kaithapram- nemom pushparaj- argues- lalithakala academy

Noora T Noora T :