മോഹന്‍ലാലിനോട് പ്രണയം തോന്നി; ലാലിനൊപ്പം കുറെ വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല; കൈതപ്രം

നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് പറയുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തെത്തിയ അഭിമന്യു. മോഹന്‍ലാലിനോട് പ്രണയം തോന്നാന്‍ അഭിമന്യു സിനിമയും ഒരു കാരണമാണെന്നും അദ്ദേഹം പറയുന്നു.

അഭിമന്യുവില്‍ പ്രധാനമായുമുള്ള മൂന്ന് പാട്ടുകളെ കുറിച്ച് സംസാരിക്കവേയാണ് കൈതപ്രം നായകനായ മോഹന്‍ലാലിനോട് തോന്നിയ ആരാധനയും വെളിപ്പെടുത്തിയത്. ഒന്ന് കണ്ടു ഞാന്‍ മിഴികളില്‍… രണ്ടാമത്തേത് ഗണപതി പപ്പാ… രാമായണക്കാറ്റേ…മൂന്നാമത്തേതും. മൂന്ന് ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെ മനോഹരമായ ഒരു സിനിമയാണ്.

മനോഹരമായി പ്രിയന്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അതിമനോഹരമായി ലാലും ഗീതയും അഭിനയിച്ചിട്ടുണ്ട്. ലാലിനോട് പ്രേമം തോന്നുന്ന അഭിനയമാണ് അതില്‍. ലാലിനൊപ്പം കുറെ വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല. ഞാനങ്ങനെ ലാലിന്റെ ഒരു പ്രേമിയാണ്. അതിന് അഭിമന്യു ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യു 1991ലാണ് പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. മോഹന്‍ലാല്‍ ഹരികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ടി ദാമോദരന്‍ മോഹന്‍ലാലിന്റെ അഭിമന്യുവിനായി തിരക്കഥ എഴുതിയപ്പോള്‍ ശങ്കറും ഒരു പ്രധാനപ്പെട്ട വേഷത്തിലുണ്ടായിരുന്നു.

മികച്ച നടനുള്ള കേരള ചലച്ചിത്ര അവാര്‍ഡ് അഭിമന്യുവിലൂടെ മോഹന്‍ലാലിന് ലഭിച്ചിരുന്നു. വിബികെ മേനോനായിരുന്നു മോഹന്‍ലാല്‍ നായകനായ ചിത്രം നിര്‍മിച്ചത്. ഗീതയ്!ക്കും മോഹന്‍ലാലിനും ശങ്കറിനും പുറമേ ചിത്രത്തില്‍ ജഗദീഷ്, കൊച്ചിന്‍ ഹനീഫ, മഹേഷ് ആനന്ദ്, നന്ദു എന്നിവരും പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹണം ജീവ നിര്‍വഹിച്ചപ്പോള്‍ സംഗീത സംവിധാനം രവീന്ദ്രനായിരുന്നു.

Vijayasree Vijayasree :