കണ്ടഭാവം പോലും നടച്ചില്ല; ഇത്രയും മണ്ടനായിപ്പോയല്ലോ; പൃഥ്വിരാജിനെ വലിച്ചുകീറി കൈതപ്രം!!!

മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഗാനരചയിതാവ് എന്ന നിലയില്‍ മാത്രമല്ല കവി, സംഗീത സംവിധായകന്‍, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണ്ണാട്ടിക് സംഗീത വിദഗ്ദ്ന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. പൊന്മുരളിയൂതും കാറ്റില്‍, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, രാമായണ കാറ്റേ തുടങ്ങി മലയാളികള്‍ ഇന്നും ഏറ്റ് പാടുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനത്തിലൂടെ മലയാളക്കരയെയാകെ ആവേശത്തിലാക്കിയതും.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവായി നില്‍ക്കുമ്പോള്‍ തന്നെ പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള ഒരാള്‍ കൂടിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ചില വിവാദ പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ചത്. എന്നാലിപ്പോൾ നടൻ പൃഥ്വിരാജിനെ കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പറയുന്ന സ്ഥലത്തെല്ലാം പോയെന്നും കണ്ടെന്ന ഭാവം പോലും പൃഥ്വിരാജ് നടിച്ചില്ലെന്നും തന്നെ കുറെ ചുറ്റിച്ചുവെന്നുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

സിനിമക്കാരിൽ ചിലർ തന്നോട് സഹകരിക്കാറില്ലെന്ന് കൈതപ്രം പറഞ്ഞപ്പോൾ അത്തരത്തിൽ ആരെയെങ്കിലും സമീപിച്ചിരുന്നുവോ എന്നാണ് അവതാരകൻ ചോദിച്ചത്. അതിനുള്ള മറുപടിയായാണ് പൃഥ്വിരാജുമായുള്ള അനുഭവം കൈതപ്രം ദാമോദരൻ നമ്പൂതിരി വെളിപ്പെടുത്തിയത്. ‘സിനിമാക്കാരിൽ ഒരുവിധം ആളുകളെല്ലാം അപ്രോച്ച് ചെയ്തിട്ടുണ്ട് ഒരു പ്രോജക്ടിന് വേണ്ടി.’ ‘പക്ഷെ സിനിമാക്കാരോ ഗവൺമെന്റോ സഹകരിച്ചില്ല. നായകൻ പാക്കിസ്ഥാനിയായിരുന്നു.

അതുപോലെ ഞാൻ പൃഥ്വിരാജിന്റെ പിന്നാലെ ഒരുപാട് നടന്നു. പക്ഷെ ഞാൻ എന്തിനാണ് നടക്കുന്നതെന്ന് പോലും അയാൾ എന്നോട് ചോദിച്ചില്ല. പൃഥ്വിരാജ് എന്നെ കണ്ടഭാവം പോലും നടച്ചിട്ടില്ല. അയാൾക്ക് പാട്ടെഴുതേണ്ടി വരുമ്പോൾ എന്റെ അടുത്ത് വരും അത്രയെയുള്ളു.’ എന്നാണ് കൈതപ്രംപറഞ്ഞത്. ‘പൃഥ്വിരാജിനോട് കഥപറയാൻ വേണ്ടി അയാൾ പറഞ്ഞ സ്ഥലത്തെല്ലാം പോയിരുന്നു. എന്നെ ഒരുപാട് ചുറ്റിച്ചു.

എനിക്ക് പക്ഷെ അതിൽ പരാതിയില്ല. അയാൾക്ക് വേണ്ടെങ്കിൽ വേണ്ട. അയാളുടെ കാര്യമല്ലേ അയാൾ നോക്കൂ. എനിക്ക് ആവശ്യമില്ലാത്ത കാര്യത്തിന് ഇയാൾ എന്തിനാണ് വരുന്നതെന്നായിരിക്കും അയാൾ ചിന്തിക്കുന്നുണ്ടാവുക.’ ‘എനിക്ക് അതിൽ പരാതിയില്ലെന്നാണ്’, കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞത്. ‘എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിനാണെങ്കിൽ പോലും അയാളെ ഞാൻ ഭയപ്പെടുന്നില്ല. ഒരിക്കൽ ദേവരാജൻ മാഷ് എന്നോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഗായകൻ യേശുദാസാണെന്ന് അയാൾക്കും കൂടി അറിയാവുന്ന കാര്യമാണ്.’ എന്നും കൈതപ്രം വ്യക്തമാക്കി. ‘അതുതന്നെയാണ് യേശുദാസിന്റെ പ്രധാന പ്രശ്നം എന്നായിരുന്നു. അതുപോലെ തന്നെ എന്റെ പൊട്ടൻഷ്യൽ എന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അത് ഞാൻ നേടിയെടുത്തതാണ്’, എന്നാണ് മറ്റൊരു അഭിമുഖത്തിൽ പൃഥ്വിരാജിനെ കുറിച്ച് സംസാരിച്ച് കൈതപ്രം പറഞ്ഞത്. അതേസമയം മുമ്പ് ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് തന്നെ ഒഴിവാക്കി എന്നും കൈതപ്രം ആരോപിച്ചു.

“72 വയസായ ഞാന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്” എന്നായിരുന്നു കൈതപ്രം അന്ന് പറഞ്ഞത്.

വിനീത് ശ്രീനിവാസന്റെ സിനിമ ഹൃദയത്തിന് വേണ്ടിയാണ് ഏറ്റവും അവസാനം കൈതപ്രം ഗാനങ്ങൾ രചിച്ചത്. ചിത്രത്തിലെ എല്ലാ പാട്ടുകളും വൻ വിജയമായിരുന്നു. ഹൃദയം സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ താരക തെയ്താരെ ആലപിച്ചത് പൃഥ്വിരാജായിരുന്നു. തന്റെ എഴുത്തിനോടുള്ള സ്നേഹം കൊണ്ട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടിട്ടാണ് ഹൃദയത്തിന് വേണ്ടി ഗാനങ്ങൾ എഴുതിയതെന്നാണ് കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞത്.

തനിക്ക് രൂപത്തിൽ മാത്രമെ പ്രായമായിട്ടുള്ളുവെന്നും പുതിയ കാലത്തിനൊത്ത് വരികൾ എഴുതാനുള്ള കഴിവ് തനിക്കുണ്ടെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞിരുന്നു.  1985ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാസില്‍ ചിത്രം എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനരചന നടത്തിയത്. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കു ഗാനരചന നടത്തി.

നാനൂറില്‍പരം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.  ഗാനരചനയ്ക്കു പുറമെ സോപാനം എന്ന ചിത്രത്തിനു തിരക്കഥയും രചിച്ചിട്ടുണ്ട്.  കൂടാതെ സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. 1993ല്‍ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും  സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു.

നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.  കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി, തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മികച്ച സംഗീസംവിധായകനായി. കര്‍ണാടകസംഗീത രംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. തീച്ചാമുണ്ഡി, കൈതപ്രം കവിതകള്‍ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 


Athira A :