തെന്നിന്ത്യയിൽ തരംഗമായ ചിത്രമാണ് അർജുൻ റെഡ്‌ഡി . വിജയ് ദേവര്കൊണ്ടക്ക് ഇത്രയധികം ആരാധകരെ സംബന്ധിച്ച് നൽകിയതും ഈ ചിത്രമായിരുന്നു. പ്രണയത്തിന്റെ അഗാധമായ വികാരങ്ങളെ ഈ ചിത്രം വരച്ചു കാട്ടി . അർജുൻ റെഡ്‌ഡിയുടെ ചുംബനങ്ങളും ബലം പ്രയോഗിച്ചുള്ള ശാരീരിക ബന്ധത്തിനായുള്ള നിര്ബന്ധവും വീട്ടുവേലക്കാരിയെ തല്ലാൻ ഓടിക്കുന്നതുമൊക്കെ ആസ്വദിച്ചു സൗത്ത് ഇന്ത്യ കണ്ടു .
ഈ ചിത്രത്തിന് കിട്ടിയ സ്വീകാര്യതയാണ് വിവിധ ഭാഷകളിലേക്ക് ചിത്രത്തെ ഏറ്റെടുക്കാൻ തയ്യാറായതും. ഇപ്പോൾ ഹിന്ദിയിൽ ഷാഹിദ് കപൂറും കിയാരാ അധ്വാനിയും അഭിനയിച്ച കബീർ സിങ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . എന്നാൽ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ.
ചിത്രം ബോളിവുഡില്‍ എത്തിയപ്പോള്‍ അര്‍ജുന്‍ റെഡ്ഡി എന്ന സ്ത്രീവിരുദ്ധ കഥാപാത്രത്തെയാണ് നിരൂപകരും ആസ്വാദകരും കൈയ്യോടെ പിടികൂടിയിരിക്കുന്നത്. മിക്ക ഓണ്‍ലൈന്‍ സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് മാത്രമാണ് നല്‍കിയത്. ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ നിരൂപകയായ ശുഭ്ര ഗുപ്തയും 1.5 മാത്രമാണ് റേറ്റിങ് നല്‍കിയത്.
അബദ്ധത്തില്‍ ഗ്ലാസ് കൈയില്‍ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ നമ്മുടെ നായകന്‍ ഓടിക്കുന്നു. കൈയ്യില്‍ കിട്ടിയാല്‍ ആ വേലക്കാരിയെ അര്‍ജുന്‍ റെഡ്ഡി ഇടിച്ചു നിലംപരിശാക്കുമെന്ന് അറിയുന്ന പ്രേക്ഷകര്‍ തിയേറ്ററില്‍ കൂട്ടച്ചിരിയോടെ ആര്‍ത്തുവിളിച്ച് കൈയ്യടിക്കുന്നു. കബീര്‍ സിങ്ങിലെ സ്ത്രീകള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയില്‍ നഗ്നയാക്കപ്പെടുന്നു. തെരുവുപട്ടികളെ പോലെ കൈയ്യേറ്റം ചെയ്യപ്പെടുന്നു. കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നു.
നായകന്റെ അവകാശപ്പെട്ട ഉപഭോഗ വസ്തുവായി നായിക മാറപ്പെടുന്നു. അവന്‍ കൊണ്ടു പോകുന്ന ഇടങ്ങളിലൊക്കെ അവള്‍ പ്രതിഷേധമില്ലാതെ പോകേണ്ടി വരുന്നു, തല എപ്പോഴും അവന്റെ മുമ്ബില്‍ നാണത്താലും ഭയത്താലും കുനിഞ്ഞ് തന്നെ. കുടുംബത്തെ വിട്ട് തന്നോടൊപ്പം വരാന്‍ നായികയ്ക്ക് നായകന്‍ ആറ് മണിക്കൂര്‍ സമയം നല്‍കുന്നു. അയാളാണ് അവളുടെ രക്ഷകനും സംരക്ഷകനും.
വരും ദിവസങ്ങളിൽ ചിത്രത്തിന് എന്താണ് സംഭവിക്കുക എന്നറിയാം. ചിലപ്പോൾ അർജുൻ റെഡ്ഢിയെ കടത്തി വെട്ടുന്നത് കളക്ഷൻ ആയേക്കാം . എന്തയാലും കാത്തിരുന്നു കാണാം .
kabeer sing facing negative reviews from bollywood