കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്; കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ!

നടനും നടി അഹാനയുടെ അച്ഛനുമായ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. പഴയ കേരളമല്ല ഇതെന്നും ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൃഷ്ണകുമാറിന് ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

‘മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിെൻറ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. ചെറിയ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സാനിറ്ററി പാഡിെൻറ കാര്യം പോലും പ്രധാനമന്ത്രിക്ക് പറയാനാകുന്നു. അതൊരു വലിയ കാര്യമാണ്’ എന്നും കൃഷ്ണകുമാർ പറഞ്ഞു.

സിനിമാ നടിയായ മകൾ അഹാന സ്വര്‍ണക്കടത്തും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ചെയ്‍ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി വലിയ ചര്‍ച്ചയായിരുന്നു. അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘അവൾ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റി വെക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക. അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുന്നോട്ട് വന്നു. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. പഴയ കേരളമല്ല ഇതെന്നും ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൃഷ്ണകുമാറിന് ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് :

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

k surendren

Vyshnavi Raj Raj :