ദിലീപിനെ ജയിലിൽ പോയി കണ്ടത് ആഘോഷമാക്കിയ ആരും ആക്രമിക്കപ്പെട്ട നടിയെ ഞാൻ പോയി കണ്ട കാര്യം പറയുന്നില്ല – കെ പി എ സി ലളിത
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ ദിലീപിനെ സന്ദർശിച്ചതിനു കെ പി എ സി ലളിത ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ താൻ ആക്രമിക്കപ്പെട്ട നടിയെ പോയി കണ്ടതരും ചർച്ച ചെയ്തില്ലെന്ന് കെ പി എ സി ലളിത .
കുറ്റാരോപിതനായ നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടതിനെ എല്ലാവരും കൊട്ടിഘോഷിച്ചുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിച്ച നടിയെ പോയി കണ്ടത് ആരും പറയുന്നില്ലെന്ന് കെ പി എ സി ലളിത പറയുന്നു . ആക്രമണത്തെ അതിജീവിച്ച നടിയെ പോയി കണ്ടതിനെക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ലെന്നും ലളിത കൂട്ടിച്ചേര്‍ത്തു.
‘രമ്യാ നമ്പീശന്റെ വീട്ടില്‍ വെച്ചാണ് നടിയെ പോയി കണ്ടത്. ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. അന്ന് അവള്‍ എന്തെല്ലാമോ പറഞ്ഞ് കരഞ്ഞു. സയനോരയും അനുമോളുമൊക്കെ അവിടെ ഉണ്ടായിരുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അവിടെ വന്ന ദിവസം തന്നെയാണ് ഞാനും പോയത്. അന്ന് എന്നോട് അതേക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞുമില്ല’ – കെപിഎസ്‌സി ലളിത പറഞ്ഞു.
‘നടിയെ പോയി കണ്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ കാണാന്‍ ജയിലില്‍ പോയത്. അത് വലിയ കുറ്റമായി. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ മനസാക്ഷി പറഞ്ഞ കാര്യമാണ് ഞാന്‍ ചെയ്തത്’ – ലളിത കൂട്ടിച്ചേര്‍ത്തു.
k p a c lalitha against media