നന്നായി പോയതായിരുന്നു അദ്ദേഹത്തിന്റെ ബലഹീനത; ആ ബലഹീനത തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലം

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി തിളങ്ങി നിന്ന താരങ്ങളായിരുന്നു പ്രേം നസീറും മധുവും. എന്നാല്‍ ഇവര്‍ തമ്മില്‍ അത്ര സ്വര ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്നാണ് അക്കാലത്തെ വിമര്‍ശകര്‍ സിനിമ മാധ്യമങ്ങളില്‍ നിരന്തരം എഴുതിയിരുന്നത്. പ്രേം നസീര്‍ എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹം മരണപ്പെട്ടപ്പോഴുള്ള സംഭവത്തെക്കുറിച്ചും നടന്‍ മധു വീണ്ടും മനസ്സ് തുറക്കുകയാണ്. വളരെ നല്ല മനുഷ്യന്‍ ആയിരുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ബലഹീനതയെന്നും അത് തന്നെയാണ് പ്രേം നസീര്‍ എന്ന നടന്റെ ബലമെന്നും നിത്യ ഹരിത നായകനെ ഓര്‍മ്മിച്ചു കൊണ്ട് മധു പറയുന്നു.

‘പ്രേം നസീര്‍ മരിക്കുമ്‌ബോള്‍ ഞാന്‍ ചെറുതുരുത്തിയില്‍ ആയിരുന്നു, അപ്പോള്‍ ഞങ്ങള്‍ ചിത്രീകരണം നിര്‍ത്തി എന്നിട്ട് ഞങ്ങള്‍ മുറ്റത്ത് ഒരു അനുശോചനം പോലെ കൂടി അതല്ലാതെ എന്താണ് ചെയ്യാന്‍ സാധിക്കുന്നത്. അത് കഴിഞ്ഞു ചിത്രീകരണം കഴിഞ്ഞു ഞാനും ഭാര്യയും കൂടി പ്രേം നസീറിന്റെ വീട്ടില്‍ പോയിരുന്നു. അത് പത്രത്തില്‍ വന്നില്ല എന്ന് മാത്രം. അന്ന് അവിടെ ഷാനവാസ് ഉണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചിരുന്നു.
അവസാന സമയത്ത് അദ്ദേഹം പറഞ്ഞ കാര്യമൊക്കെ എന്നോട് പറഞ്ഞു. അദ്ദേഹം മരിച്ചു കഴിഞ്ഞു മൂന്നാം ദിവസമോ നാലാം ദിവസമോ ഞാന്‍ അവിടെ എത്തി. പ്രേം നസീര്‍ വളരെ വളരെ നല്ല മനുഷ്യനാണ്. വളരെ നന്നായി പോയതായിരുന്നു അദ്ദേഹത്തിന്റെ ബലഹീനത എന്ന് വേണമെങ്കില്‍ പറയാം. ആ ബലഹീനത തന്നെയായിരിക്കാം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലം’. മധു പറയുന്നു

Noora T Noora T :