കണ്‍പീലികളും നഖത്തിന്റെ അറ്റംപോലും അഭിനയിക്കും !!! മമ്മൂട്ടിയേക്കാള്‍ മികച്ചത് ലാല്‍ തന്നെ – കെബി ഗണേഷ്‌കുമാര്‍..

മലയാളസിനിമയില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത താരമാണ് കെബി ഗണേഷ്‌കുമാര്‍. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം. പത്തനാപുരം നിയോജകമണ്ഡത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. കൂടി ആണ് താരമിപ്പോള്‍. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനായ അദ്ദേഹം കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്.

2007ലെ മികച്ച ടെലിവിഷന്‍ നടനുള്ള അവാര്‍ഡിനര്‍ഹനാകുകയും കൈനിറയെ അവസരങ്ങള്‍ അദ്ദേഹത്തെതേടിയെത്തുകയുെ ചെയ്തു. 125ല്‍ പരം സിനിമകളിലും 35 ല്‍ പരം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. താരരാജാക്കന്മാര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അദേദഹം കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലാണ് മമ്മൂട്ടിയേക്കാള്‍ മികച്ചതെന്ന് താരമിപ്പോള്‍ അഭിപ്രായപ്പെടുന്നു.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം തുറന്നുപറഞ്ഞത്.

മമ്മൂട്ടിക്ക് അഭിനയത്തില്‍ പല ലിമിറ്റേഷന്‍സും ഉണ്ടെന്നും മോഹന്‍ലാല്‍ ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടനെന്നും അദ്ദേഹം പറഞ്ഞു.. അദ്ദേഹത്തോടുള്ള വ്യക്തിബന്ധംക്കൊണ്ട് പറയുന്നതല്ല ആക്ടര്‍ എന്ന് പറഞ്ഞാല്‍ അത് മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഭിനയത്തില്‍ ഏത് ലെവലിലേക്കും ഉയരുകയും താഴുകയും ചെയ്യുന്ന റേഞ്ച് അദ്ദേഹത്തിനുണ്ട്.അദ്ദേഹത്തിന്റെ കണ്‍പീലികളും നഖത്തിന്റെ അറ്റംപോലും അഭിനയിക്കും ഉണ്ടെന്നും ഗണേഷ് പറഞ്ഞു.

K.B.Ganeshkumar says about mohanlal..

Noora T Noora T :