മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ടിലൂടെയാണ് ജ്യോത്സ്ന മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. സ്വപ്നക്കൂടിലെ കറുപ്പിനഴക്, പെരുമഴക്കാലത്തിൽ മെഹറുബ, ലൂസിഫറിലെ റാഫ്ത്താര എന്നിങ്ങനെ പോകുന്നു ജ്യോത്സനയുടെ സ്വരമാധുരിയിൽ പിറന്ന ഗാനങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കിലുമെല്ലാം ജ്യോത്സ്ന പാടിയിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക ജ്യോത്സ്ന.