ശക്തമായ തിരിച്ചുവരവിനൊരുങ്ങി ജ്യോതിക;കൂടെ നിന്ന് സപ്പോർട്ട് നൽകി സൂര്യ!

തമിഴരുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളാണ് ജ്യോതിക.വിവാഹശേഷം വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് ജ്യോതിക അഭിനയിച്ചത്.എന്നാൽ അതൊക്കെയും സൂപ്പർ ഹിറ്റുകൾ ആയിരുന്നു താനും.ഇപ്പോളിതാ തന്റെ പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് താരമിപ്പോൾ.സമുദ്രക്കനി, ശശികുമാര്‍ എന്നിവര്‍ക്കൊപ്പം പുതിയ ചിത്രത്തിനായി കൈകോര്‍ത്തിരിക്കുകയാണ് താരം. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആര്‍ ശരവണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ സൂര്യയും പങ്കെടുത്തിരുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഡി ഇമ്മന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പുതുക്കോട്ടൈ, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

‘തമ്പി’, ‘പൊന്‍മകള്‍ വന്താല്‍’ എന്നീ ചിത്രങ്ങളാണ് ജ്യോതികയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ജീത്തു ജോസഫ് ഒരുക്കുന്ന തമ്പിയില്‍ കാര്‍ത്തിയും ജ്യോതികയും സഹോദരങ്ങളായാണ് പ്രത്യക്ഷപ്പെടുക. നവാഗതനായ ജെ.ജെ. ഫെഡറിക് ഒരുക്കുന്ന ചിത്രമാണ് പൊന്‍മകള്‍ വന്താല്‍.

jyothika new film

Vyshnavi Raj Raj :