സൂര്യയുടെ പിറന്നാളിന് ആശംസകളറിയിക്കാതെ ജ്യോതിക; എന്ത് പറ്റി പിണക്കത്തിലാണോയെന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവർക്കും നിരവധി ആരാധകരുണ്ട്. ജീവിതത്തിലും കരിയറിലും ഇരുവരും പരസ്പരം നൽകുന്ന പിന്തുണയാണ് മറ്റ് പല താര ദമ്പതികളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. ജ്യോതിക അഭിനയ രംഗത്ത് തിരിച്ച് വരുന്നതിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്.

ഇരുവരുടെയും പ്രണവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇവരുടെ ബന്ധത്തിൽ സൂര്യയുടെ പിതാവ് ശിവകുമാറാണ് ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത്. കുറച്ച ദിവസങ്ങൾക്ക് മുമ്പായിരുന്നു സൂര്യയുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയിരുന്നത്.

എന്നാൽ ഇത്തവണ ഭർത്താവിന്റെ ജന്മദിനത്തിന് പോസ്റ്റുകളൊന്നും ജ്യോതിക പങ്കുവെച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്യുകയാണ് ആരാധകർ. രണ്ടാൾക്കും തമ്മിൽ എന്ത് പറ്റി. ക്യൂട്ട് കപ്പിൾസ് അടിച്ച് പിരിഞ്ഞോ, ജ്യോതിക സൂര്യയുമായി പിണക്കത്തിലാണോ എന്നിങ്ങനെയാണ് ആരാധകർ ചോദിക്കുന്നത്.

സിനിമയ്ക്കപ്പുറം നല്ലൊരു കുടുംബനാഥനാണ് സൂര്യയെന്നുംഭർത്താവെന്ന നിലയിലും മക്കളുടെ അച്ഛനെന്ന നിലയിലും സൂപ്പറാണെന്നും ജ്യോതിക പലവേദികളിലും പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് അഭിനയിക്കുന്ന കാലത്താണ് സൂര്യയും ജ്യോതികയും ഇഷ്ടത്തിലാവുന്നത്. ഈ വിവാഹത്തിന് നടന്റെ വീട്ടുകാരിൽ നിന്നും എതിർപ്പുണ്ടായിരുന്നെങ്കിലും ഒടുവിൽ താരങ്ങൾ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടന്നു. മുംബൈ സ്വദേശിയാണ് ജ്യോതിക. താരം വളർന്ന് വന്ന പശ്ചാത്തലമെല്ലാം വ്യത്യസ്തം ആയിരുന്നു. അന്ന് തമിഴ് പോലും സംസാരിക്കാൻ അറിയില്ലായിരുന്നു.

ഇത്തരത്തിലൊരു മരുംകൾ തന്റെ കുടുംബത്തിന് ചേർന്നതല്ലെന്നാണ് ശിവകുമാർ പറഞ്ഞിരുന്നത്. കുടുംബത്തിന്റെ കെട്ടുറപ്പിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ് ഇദ്ദേഹം. എന്നാൽ ജ്യോതിക തന്നെയാണ് തന്റെ ജീവിത പങ്കാളിയെന്ന് സൂര്യ ഉറപ്പിച്ചു. അച്ഛന്റെ സമ്മതം ലഭിക്കും വരെ ഇരുവരും കാത്തിരുന്നു, ഒടുവിൽ ശിവകുമാറിന്റെ സമ്മതം ലഭിച്ച ശേഷം വിവാഹം നടന്നു. വിവാഹ ശേഷം ജ്യോതിക അഭിനയത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതിന് പിന്നിലും ശിവകുമാറാണെന്നാണ് സംസാരം.

മരുമകൾ അഭിനയിക്കുന്നതിൽ അതൃപ്തനായ സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ ജ്യോതികയെ എതിർത്തുവെന്നാണ് ആരോപണം. ഇതിനെ ചൊല്ലി ജ്യോതിക ഭർത്താവിന്റെ വീട് വിട്ട് പോവുകയും മക്കളുടെ കൂടെ മുംബൈയിലേയ്ക്ക് താമസം മാറിയെന്നും അഭ്യൂഹങ്ങളുണ്ട്. സൂര്യ-ജ്യോതിക ദമ്പതിമാർക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും കുടുംബത്തിലെ അന്തരീക്ഷം താരങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായിട്ടാണ് സൂചന.

കൂട്ടുകുടുംബത്തിൽ നിന്നും ഇവർ താമസം മാറിയപ്പോൾ തന്നെ എന്തൊക്കെയോ അസ്വാരസ്യങ്ങളുണ്ടെന്നാണ് തമിഴകത്ത് ചർച്ചകൾ ആരംഭിച്ചിരുന്നു. ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതിൽ ശിവകുമാറിന് താൽപര്യമില്ലെന്നും ഇത് കാരണമുള്ള അസ്വാരസ്യമാണ് ജ്യോതിക മുംബെെയിലേക്ക് പോകാൻ കാരണമെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ ജ്യോതിക ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്നും അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്നതിനായുള്ള താത്കാലിക മാറ്റം മാത്രമാണിതെന്നും ജ്യോതിക പറഞ്ഞിരുന്നു. മാത്രമല്ല, ഭർതൃപിതാവ് തന്റെ കരിയറിന് പിന്തുണ നൽകുന്നുണ്ടെന്ന് പറഞ്ഞ നടി ഇദ്ദേഹത്തെ പ്രശംസിച്ച് ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിരുന്നു.

അതേസമയം അടുത്തിടെ അംബാനി കുടുംബത്തിലെ വിവാഹത്തിന് ദമ്പതിമാർ ഒരുമിച്ച് വന്നത് വലിയ വാർത്തയായിരുന്നു. തെന്നിന്ത്യൻ സിനിമാലോകത്ത് നിന്ന് വളരെ കുറച്ച് താരങ്ങളെ ആനന്ദ് അംബാനിയുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളു. അതിൽ പ്രധാനപ്പെട്ട താരങ്ങളായിരുന്നു സൂര്യയും ജ്യോതികയും. താരങ്ങളുടെ സ്‌നേഹവും ഐക്യവും ഈ ദിവസങ്ങളിൽ ശ്രദ്ധേയമായിരുന്നു. ആയതിനിൽ ജന്മദിന സന്ദേശം ഇട്ടില്ലെന്ന് കരുതി മറ്റ് കഥകൾക്കൊന്നും അവിടെ യാതൊരു സ്ഥാനവുമില്ലെന്നാണ് ആരാധകർ പറയുന്നത്.

Vijayasree Vijayasree :