നടി ജ്യോതികൃഷ്ണ അമ്മയായി !

നടി ജ്യോതികൃഷ്ണ അമ്മയായി. ആൺകുഞ്ഞിനാണ് ജന്മം നൽകിയത് . നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതി കൃഷ്ണയുടെ ഭർത്താവ് . ദുബൈയില്‍ ജോലി ചെയ്യുകയാണ് അരുണ്‍.

ബോംബെ മാര്‍ച്ച് 12 ലൂടെയാണ് തൃശൂര്‍ സ്വദേശിയായ ജ്യോതി സിനിമയിലെത്തുന്നത്. ലാസ്റ്റ് ബെഞ്ച്, ഗോഡ് ഫോര്‍ സെയില്‍, ഇതു പാതിരാമണല്‍, ഡോള്‍സ്, ലിസമ്മയുടെ വീട്, ഞാന്‍,ലൈഫ് ഓഫ് ജോസൂട്ടി, മൂന്നാം നാള്‍ ഞായറാഴ്ച എന്നിവയാണ് ജ്യോതി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ജ്യോതിയും അഭിനയിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതി കൃഷ്ണയ്ക്ക്.

Jyothi krishna blessed with baby girl

Sruthi S :