കൂട്ടുകാരൻ്റെ മകന് ഉപദേശവുമായി സംവിധായകൻ സിദ്ദിഖ്. ആ ഉപദേശത്തെ അവാർഡാക്കി ലാൽ ജൂനിയർ…

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സിദ്ദിഖ് ലാലിന്റെത്. സിദ്ദിഖ് ലാല്‍ ലേബലില്‍ വന്ന പല സിനിമകളും വിലിയ ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ട് ഇല്ലാതായി. അതിന്റെ കാരണങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല. സിനിമകള്‍ ഒന്നിച്ച് ചെയ്യാറില്ലെങ്കിലും വ്യക്തിപരമായി ഇവര്‍ തമ്മില്‍ ഇന്നും വലിയ സൗഹൃദം തന്നെയാണ്. തന്റെ എല്ലാ സിനിമകളെക്കുറിച്ചും സിദ്ദിഖ് അങ്കിള്‍ അഭിപ്രായം പറയാറുണ്ടെന്നും ടോണിയാണ് അങ്കിളിനിഷ്ടപ്പെട്ട സിനിമയെന്നുമാണ് ഒരുഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. സിദ്ദിഖ് സാര്‍ ലാല്‍ ജൂനിയറിന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

“എന്റെ സിനിമകളില്‍ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിള്‍ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകള്‍ ആണ്, ബാക്കി സിനിമകള്‍ ഒക്കെ ചെയ്യാന്‍ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാര്‍ഡ് ആയിരുന്നു.” ലാല്‍ ജൂനിയര്‍ പറഞ്ഞു. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സാണ് ലാല്‍ ജൂനിയറിന്റെ ഏറ്റവും പുതിയ സിനിമ.

junior lal about siddique lal

Vyshnavi Raj Raj :