‘ജൂനിയര്‍ അമിതാഭ് ബച്ചന്‍’ അന്തരിച്ചു

അമിതാഭ് ബച്ചനെ അനുകരിച്ച് ശ്രദ്ധേയനായ നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. യുപിയിലെ ബദൗനില്‍ വച്ചാണ് മരണം.

സൂപ്പര്‍ ഹിറ്റായി മാറിയ ടെലിവിഷന്‍ ഷോ ‘ഭാബിജി ഘര്‍ പര്‍ ഹെ’ എന്ന ഷോയിലൂടെയാണ് പ്രസിദ്ധനായത്. അമിതാഭ് ബച്ചനെ അനുകരിക്കുന്നതിലൂടെ ജൂനിയര്‍ അമിതാഭ് ബച്ചന്‍ എന്നായിരുന്നു ഫിറോസ് ഖാന്‍ അറിയപ്പെട്ടിരുന്നത്.

നിരവധി ടെലിവിഷന്‍ ഷോകളിലും ഫിറോസ് ഖാന്‍ പങ്കെടുത്തു. ഈ മാസം ആദ്യം അദ്ദേഹം അമിതാഭിന്റെ വേഷത്തില്‍ എത്തി ഒരു ഷോ ചെയ്തിരുന്നു. ഇതാണ് ജീവിതത്തിലെ അവസാന പരിപാടി.

Vijayasree Vijayasree :