ആമിർഖാനെക്കാൾ മികച്ച അഭിനേതാവാണ് കിരൺ റാവു; ആമിർഖാന്റെ മകൻ

ആമിർഖാന്റെ മകനെന്ന നിലയിലും നടനെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ജുനൈദ് ഖാൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ആമിർഖാനെക്കാൾ മികച്ച അഭിനേതാവാണ് കിരൺ റാവു എന്നാണ് ജുനൈദ് പറയുന്നത്. പിതാവിന് മികച്ച കരിയർ ഉണ്ടായിട്ടു പോലും കിരൺ റാവു ആണ് അതിനേക്കാൾ മികച്ച അഭിനേതാവെന്ന് ജുനൈദ് ഖാൻ ആവർത്തിച്ച് പറയുന്നുണ്ട്.

ലാൽ സിംഗ് ഛദ്ദയുടെ ഓഡിഷനിൽ, കിരൺ തൻ്റെ അമ്മയായി അഭിനയിച്ച ഓർമ്മകളും ജുനൈദ് പങ്കുവെച്ചിരുന്നു. ഒരുമിച്ചു പ്രവർത്തിച്ചതിനാൽ തന്നെ അവർ ഒരു മികച്ച അഭിനേതാവാണെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്നും ജുനൈദ് പറഞ്ഞു. ‘മഹാരാജ്’ എന്ന ചിത്രം ആമിർ ഖാൻ കണ്ടെന്നും അദ്ദേഹത്തിന് ചിത്രം ഇഷ്ടമായെന്നും ജുനൈദ് കൂട്ടിച്ചേർത്തു.

‘മഹാരാജ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാൻ. വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രത്തിൻ്റെ റിലീസ് ​ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിൽ ആണ് ചിത്രത്തിലെത്തുന്നത്.

സിദ്ധാർഥ് പി മൽഹോത്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1862 ലെ മഹാരാജ് മാനനഷ്ടകേസ് ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മാധ്യമപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായ കർസൻദാസ് ആയാണ് ജുനൈദ് ഖാൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ജുനൈദ് സിനിമയിലെത്തുമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ അഭ്യൂഹമുണ്ടായിരുന്നു.

അന്ന് ആമീർ ഖാൻ അത് നിഷേധിക്കുകയും ചെയ്തു. പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ജുനൈദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആമിർ ഖാൻ്റെയും റീന ദത്തയുടെയും മകനാണ് ജുനൈദ് ഖാൻ. 1986 ൽ വിവാഹിതരായ ഇവർ 2002-ൽ വിവാഹമോചിതരായിരുന്നു. 1993 ലാണ് ജുനൈദ് ജനിക്കുന്നത്. 1997 ൽ മകൾ ഇറാ ഖാൻ ജനിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇറാ ഖാൻ.

Vijayasree Vijayasree :