ഡബ്ല്യൂസിസിയും ഫെമിനിസ്റ്റുകളും പറയുന്നത് ഒരേ കാര്യമാണ്, സ്ത്രീ ആയതുകൊണ്ട് ബഹുമാനം കൂടുതല്‍ കൊടുക്കാമെന്ന് ചിന്തിക്കാറില്ലെന്ന് ജൂഡ് ആന്റണി ജോസഫ്

തനിക്ക് ഫെമിനിസത്തെ കുറിച്ചറിയില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സ്ത്രീ ആയതുകൊണ്ട് ബഹുമാനം കൂടുതല്‍ കൊടുക്കാമെന്ന് ചിന്തിക്കാറില്ല, അവരെ ഒരു വ്യക്തിയായാണ് കാണുന്നത്. എല്ലാവരും തനിക്ക് ഒരുപോലെയാണ് എന്നും ജൂഡ് പറഞ്ഞു.

ഡബ്ല്യൂസിസിയും ഫെമിനിസ്റ്റുകളും പറയുന്നത് ഒരേ കാര്യമാണ്. സ്ത്രീകളെയും പുരുഷന്‍മാരെയും ഒന്നായി കാണണം. എന്നെ എടാ എന്നുവിളിച്ചാല്‍ ഞാന്‍ പൊടി എന്ന് തിരിച്ചു വിളിക്കും. ബ്രോ എന്നുവിളിച്ചാല്‍ സിസ്റ്റര്‍ എന്ന് പറയും. ശരിക്കും അവിടെയാണ് സമത്വം വേണ്ടത്.

അല്ലാതെ കൂടുതല്‍ ബഹുമാനിക്കണമെന്നൊന്നും ഇല്ല. എന്റെ വീട്ടില്‍ പെങ്ങള്‍ക്കാണ് കൂടുതല്‍ സ്ഥാനം, എല്ലാ വീടുകളിലും അങ്ങനെയായിരിക്കാം. ഭാര്യമാരെ തല്ലുന്ന ഭര്‍ത്താക്കന്‍മാരെ ഞാന്‍ കണ്ടിട്ടില്ല. എങ്ങനെയുണ്ടാകും. അങ്ങനെയുള്ളവര്‍ മാറണം.

ഫെമിനിസം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ധന്യ വര്‍മ്മയാണ് അതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കി തന്നത്. എന്റെ സിനിമകള്‍ സ്ത്രീ പക്ഷ സിനിമകള്‍ അല്ല. സ്ത്രീകള്‍ ഉണ്ട്. കഥ നല്ലതാണോ എന്നുമാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ.

ഞാന്‍ ചെയ്ത മൂന്ന് ചിത്രങ്ങളിലും കഥാപാത്രങ്ങള്‍ സ്ത്രീകളാണ്. അല്ലാതെ സ്ത്രീ പക്ഷ സിനിമകള്‍ ചെയ്ത് ഫെമിനിസ്‌റ്റെന്ന് പേരെടുക്കണമെന്ന് എനിക്കില്ല. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ അതുണ്ട് എന്നുമാണ് ജൂഡ് പറയുന്നത്.

Vijayasree Vijayasree :