കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സജീവം. ലഹരി കേസിൽ അറസ്റ്റിലായവരെ പിന്തുണച്ചു കൊണ്ട് പ്രമുഖ അഭിനേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. ഈ വേളയിൽ നടനും സംവിധായകനുമായ ജൂഡ് ആന‍്റണി ജോസഫ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയിലായവരെ ന്യായീകരിക്കുന്നവർ അതോർക്കണമെന്നും ജൂഡ് പറയുന്നു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ എന്നാണ് ജൂഡിന്റെ കുറിപ്പ്.
കഴിഞ്‍ ദിവസങ്ങളിലായി ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ, റാപ്പർ വേടൻ എന്നിവർ അറസ്റ്റിലായിരുന്നു. ഖാലിദ് റഹ്‌മാനെ പിന്തുണച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് പങ്കുവച്ച പോസ്റ്റിന് പിന്തുണയുമായി നസ്‌ലെൻ, ലുക്മാൻ, ശ്രീനാഥ് ഭാസി, അനഘ രവി, ഗായകൻ ഡബ്‌സി അടക്കമുള്ളവർ രംഗത്തെത്തിയത് ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് ജൂഡിൻരെ പോസ്റ്റും ചർച്ചയായിരിക്കുന്നത്. ഇത്തരത്തിൽ അറസ്റ്റിലായവരെ പിന്തുണച്ച് എത്തുന്നവർക്കെതിരെയും കേസെടുക്കണമെന്നാണ് പല പ്രേക്ഷകരും പറയുന്നത്.