ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവര്‍ത്തിയിലാണ്, ശൈലജ ടീച്ചറെ അഭിനന്ദിച്ച് ജൂഡ് ആന്റണി

കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം രാജ്യാന്തര മാധ്യമം ബിബിസിയില്‍ തല്‍സമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ യെ അഭിനന്ദിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവര്‍ത്തിയിലാണ് എന്നാണ് ജൂഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

”മലയാളികളുടെ ഇംഗ്ലീഷ് പ്രൊനണ്‍സിയേഷനെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു. മലയാളം മീഡിയം വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അത്തരം കളിയാക്കലുകള്‍ കുറെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ശൈലജ ടീച്ചറുടെ ബിബിസി ഇന്റര്‍വ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവര്‍ത്തിയിലാണ്. ശൈലജ ടീച്ചര്‍ അഭിമാനം” എന്നാണ് സംവിധായകന്‍ കുറിച്ചു.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി എടുത്ത നടപടികളേയും പ്രവര്‍ത്തനങ്ങളേയും സംബന്ധിച്ചാണ് ബിബിസി വേള്‍ഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ശൈലജ മറുപടി നല്‍കിയത്. തത്സമയ ചര്‍ച്ചയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കേരള മോഡലിന് കയ്യടികളുമായി നിരവധി പേരാണ് എത്തിയത്.

Jude Anthany Joseph

Noora T Noora T :